കൊച്ചി: സിനിമാ സീരിയൽ നടൻ കൈലാസ് നാ ഥ് (65) അന്തരിച്ചു. അസുഖബാധിതനായി കൊച്ചി യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിരവധി സിനിമകളിലും സീരിയിലുകളിലും ശ്ര ദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദീർ ഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സ ഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് മ ലയാളത്തിൽ “ഇതു നല്ല തമാശ’ എന്ന ചിത്രം സം വിധാനം ചെയ്തു.

ചിരഞ്ജീവി,ശങ്കർ,ശ്രീനാഥ്,നാസർഎന്നിവർക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പഠനം പൂർത്തിയാക്കിയ കൈലാസ് 1977-ൽ പുറത്തിറങ്ങിയസംഗമം’എന്നചിത്രത്തിലൂടെ യാണ് മലയാള സിനിമയിലെത്തിയത്.

“ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്ക പ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. നിരവധി ടെലിവിഷൻ സീരിയലു കളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here