റിലയൻസ് ജിയോയുടെ സംസ്ഥാന മേധാവി കെ സി നരേന്ദ്രൻ മഞ്ഞുമ്മലിലെ ബിൽഡ് ഓൾ കോർപ്പറേഷനിൽ എം.എം.വേവ് സാങ്കേതിക വിദ്യ കേരളത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി:എംഎംവേവ്സാങ്കേതികവിദ്യയിലൂടെയുള്ള 5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി സംസ്ഥാനത്ത് ലഭ്യമാവും.

കേബിൾ, ഫൈബർ കണക്ഷനുകൾ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേർഡ് രീതികൾക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയർലെസ്ആക്സസ്(FWA)എഫ്ഡബ്ല്യുഎയിലെ 5ജി എംഎം വേവ് ജിഗാബൈറ്റ് വേഗത വയർലെസ് ആയി നൽകും. ഇത് ഫൈബർ കണക്ഷനുകളുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു.എംഎംവേവ് സാങ്കേതികവിദ്യയുള്ള ഫിക്സഡ് വയർലെസ് ആക്സസ് (FWA) മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ഫൈബർ ടു ഹോം (FTTH) ന് പകരമായി അത് ഉപയോഗപ്പെടുത്താം.

കൂടുതൽ ഡേറ്റ ആവശ്യങ്ങളും പരിമിതമായ ഫൈബർ കണക്റ്റിവിറ്റിയും ഉള്ള ഉയർന്ന കെട്ടിടങ്ങൾക്കും ഫൈബർ കണക്ഷൻ ബുദ്ധിമുട്ടായ തിരക്കേറിയ പ്രദേശങ്ങൾക്കും പുതിയ സാങ്കേതികവിദ്യ സഹായകരമാകും. സ്പോർട്സ് സ്റ്റേഡിയങ്ങൾ, എയർപോർട്ടുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ തുടങ്ങിയ ജനങ്ങൾ കൂട്ടം കൂടുന്ന തിരക്കുള്ള സ്ഥലങ്ങൾക്കും ഇത് അനുയോജ്യമാണ്.

ഈ 5G നെറ്റ്വർക്കുകൾ 26 GHz ഫ്രീക്വൻസികളിലാണ് പ്രവർത്തിക്കുക. ഇത് വേഗത്തിലുള്ള ഡാറ്റയും കുറഞ്ഞ ലേറ്റൻസിയും നൽകുന്നു. mmWave ബാൻഡുകൾ 6 GHz 5G-യേക്കാൾ പത്തിരട്ടി ബാൻഡ്വിഡ്ത്ത് നൽകുന്നു, ഇത് കൂടുതൽ കണക്ഷനുകളും ഉപകരണങ്ങൾക്ക് ഉയർന്ന ഡാറ്റ നിരക്കും അനുവദിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here