ന്യൂഡൽഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബിൽ രാജ്യസഭയും കടന്നു. കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസാക്കിയ ബില്ലിന് എതില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ അംഗീകാരം ലഭിച്ചത്.

ലോക്സഭയിൽ പരമ്പരാഗതരീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നൽകിയതെങ്കിൽ രാജ്യസഭയിൽ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബിൽ പാസാക്കിയത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലാണ് പാസാക്കിയത്.

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാൻ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനർനിർണയവും സെൻസസും നടത്തി 2026 ന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിലേ ഇത് നടപ്പിലാകൂ

LEAVE A REPLY

Please enter your comment!
Please enter your name here