തൃശൂർ: സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്ന് രാവിലെ തൃശൂർ രാമനിലയത്തിലെത്തിയാണ് മുഖ്യമന്ത്രിയെ ക ണ്ടത്.

മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തൃശൂരിൽ എത്തിയപ്പോഴായിരുന്നു സന്ദർശം. ഇരുവരും തമ്മിൽ എന്താണെന്ന് സംസാരിച്ചതെന്ന കാര്യം വ്യക്തമല്ല

കരുവന്നൂർ കേസിൽ ഇന്ന് രണ്ടാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് കണ്ണൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് ക ണ്ണന് നോട്ടിസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച കണ്ണനെ എട്ട് മണിക്കൂറിലധി കം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ, ബാങ്ക് മുൻ ജീവനക്കാരൻ ജിൽസ് എന്നിവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അ ടിസ്ഥാനത്തിൽ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here