കോൺ​ഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് നിർദേശം നൽകിയത് എന്നാണ് വിവരം. നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതിൽ എ വിഭാഗത്തിന് അതൃപ്തിയുണ്ട്.

നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറ ത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അച്ചടക്ക സമിതി ശിപാർശയിൽ തീരുമാനം വരാത്തത് കൊണ്ടാണ് ഈ നിർദേശം നൽകിയത്.

ഈ മാസം 13 വരെയായിരുന്നു പാർട്ടി പരിപാ ടികളിൽ പങ്കെടുക്കുന്നതിന് ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അച്ചടക്കസമിതി റിപ്പോർട്ട് വൈകിയതിനെ തുടർന്ന് വിലക്ക് തുടരുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here