ആലുവ: പ്രശസ്തകവി ദേശം ഹരിതത്തിൽ എൻ.കെ. ദേശം അന്തരിച്ചു. 87 വയസ്സായിരുന്നു. ദേശം കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ.കെ. ദേശം എന്നറിയപ്പെടുന്ന എൻ.കുട്ടികൃഷ്ണപിള്ള. എൽ.ഐ.സി ജീവനക്കാരനായിരുന്നു. ഭാര്യ ലീലാവതിയമ്മ. കോതകുളങ്ങര അമ്പാട്ട് സരോവരം കുടുംബാംഗമാണ്. മക്കൾ ബിജു.കെ. (സിവിൽ സപ്ലൈസ് വകുപ്പ്, എറണാകുളം) ബാലു.കെ. മുൻസിഫ് കോടതി, എറണാകുളം) അപർണ്ണ കെ.പിള്ള. മരുമക്കൾ ജി.പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട് ) ബാബു (ദുബായ്)
സംസ്കാരം തിങ്കളാഴ്ച പകൽ 3 മണിക്ക് കോതകുളങ്ങരയിലെ വസതിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here