കൊച്ചി: പിറവത്ത് നിർമാണപ്രവർത്തന ത്തിനിടെ മണ്ണിടിഞ്ഞുവീണ് മുന്ന് മരണം. പിറവ ത്തിനടുത്ത് പേപ്പതിയിൽ വൈകിട്ട് ആഞ്ചിനാണ് അപകടമുണ്ടായത്. കെട്ടിടനിർമാണത്തിനായി മ ണ്ണെടുത്തുകൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴി ലാളികളാണ് മരിച്ചത്. ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.

കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഫൗണ്ടേഷൻ നി ർമാണത്തിലേർപ്പട്ടിരുന്നവരുടെ മേലേക്കാണ് മ ണ്ണും നിർമാണപ്രവർത്തനത്തിനുപയോഗിച്ച കമ്പികളും വന്ന് പതിച്ചത്. മരിച്ച മൂന്നുപേരുടെ യും മൃതദേഹം പുറത്തെടുത്തു.

ജോലി അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങു ന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ഥലത്ത് പോലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here