ഭര്‍ത്താവിന് മദ്യം നല്‍കി തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍

0
13

അരീക്കോട്: തോട്ടുമുക്കത്ത് കോഴിഫാമില്‍ വച്ച് തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ വ്യക്തിയുടെ കോഴിഫാമില്‍ ജോലി ചെയ്യുന്ന 36 കാരിയെയാണ് ഓമശ്ശേരി പൂളപ്പൊയില്‍ സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ ഭര്‍ത്താവും യുവതിയും ഫാമിനടത്തുള്ള ഷെഡിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഫാമിനടുത്ത് താമസിക്കുന്ന യുവാവ് മദ്യവുമായി എത്തി ഭര്‍ത്താവിനെ കുടിപ്പിച്ചു കിടത്തുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഫാമില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഉണരുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫാമിന്റെ ഉടമസ്ഥനോട് കാര്യങ്ങള്‍ പറയുകയും ഫാമുടമ അവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. തോട്ടുമുക്കത്തെ ഭാര്യവീട്ടില്‍ ഇടക്കിടെ വരാറുള്ള യുവാവ് മുമ്പും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here