മുഖംമിനുക്കി തിരൂര്‍ പൊലീസ്‌സ്‌റ്റേഷന്‍

0
13
മുഖംമിനുക്കി സുന്ദരമായ സ്‌റ്റേഷന്‍ കെട്ടിടം

തിരൂര്‍: ഈ പൊലീസ്‌സ്‌റ്റേഷന് ഇനി ഭീകരമുഖമില്ല. ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി മുഖംമിനുക്കാന്‍ തീരുമാനിച്ചതോടെ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെപോലും മുഖച്ഛായമാറി. സിനിമാസെറ്റുപോലെ വൃത്തിയായ പരിസരവും, പൂന്തോട്ടവും, സന്ദര്‍ശകര്‍ക്ക് മനോഹരമായ ഇരിപ്പിടങ്ങളും, ടിവി കാണാനുള്ള സൗകര്യവും. ആകെ സൗഹൃദാന്തരീക്ഷം. കാതിനിമ്പമായി പോലീസുകാരുടെ അരുമകളായ ‘ലൗ ബേര്‍ഡ് സി’ന്റെ സ്‌നേഹ കലമ്പല്‍ കൂട്ടില്‍ നിന്ന്. എസ്.ഐ. സുമേഷ് സുധാകറും, എ.എസ്.ഐ. പി .ഡി. ജോസഫുമാണ് ഈ മാറ്റങ്ങളുടെ ചുക്കാന്‍പിടിച്ചത്. പ്രളയപ്രദേശത്ത് സ്തുത്യര്‍ഹമാംവിധം രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ആദരവേറ്റുവാങ്ങുന്ന തിരക്കിനിടയിലും തിരൂര്‍ സ്‌റ്റേഷനിലെ ഓരോപൊലീസുകാരനും സ്‌റ്റേഷന്റെ മുക്കും മൂലയും മിനുക്കുന്ന തിരക്കിലാണ്. ഓരോ വകുപ്പുതലവന്മാരും മനസ്സ്‌വെച്ചാല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇങ്ങിനെ മുഖംമാറ്റാവുന്നതേയുള്ളൂ എന്നതിന്റെ ഉത്തമ മാതൃകയാവുകയാണ് തിരൂര്‍ പൊലീസ്‌സ്‌റ്റേഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here