മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന നിലയില്‍

0
17

റാന്നി: മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന നിലയില്‍. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പ്രധാന സംഭരിണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമെന്നാണ് ജലസേചന വകുപ്പ് വ്യക്തമാക്കിത്. കരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ സ്ഥിതി മോശമാകുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ പരിശോധന നടത്തി. വെള്ളം വീണ്ടും കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്. ഇപ്പോഴും ഡാം നിറഞ്ഞ് തന്നെയാണ് വെള്ളത്തിന്റെ ഒഴുക്ക്. നാലു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് വിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍.ഡാമിന് തകച്ച നേരിട്ടാല്‍ മണിമലയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും, പൂവത്തുംമൂട്-ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും.കഴിഞ്ഞ 15 ന് അണക്കെട്ട് നിറച്ച് വെള്ളം ഒഴുകിയിരുന്നു. നാലു ഷട്ടറുകള്‍ തുറന്നു വിട്ടാണ് ജലനിരപ്പ് കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here