അപകടം വിളിച്ചുവരുത്തി വൈക്കോല്‍ ലോറിക്ക് മുകളിലിരുന്ന് യാത്ര

0
21
bdr

പുതുനഗരം: വൈക്കോല്‍ ലോറിക്കു മുകളിലിരുന്നുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നു. വൈക്കോല്‍ കയറ്റുന്ന തൊഴിലാളികളെയാണ് വ്യാപകമായ തോതില്‍ ലോറിക്കു മുകളിലിരുത്തി പോകുന്നത്.

വൈദ്യുതലൈനുകള്‍, കേമ്പിള്‍ ലൈനുകള്‍, മരച്ചില്ലകള്‍ എന്നിവ റോഡിലേക്ക് താഴ്ന്നു കിടക്കുന്നത് മിക്കപ്പോഴും അപകടങ്ങള്‍ക്ക് വഴിവച്ചിട്ടും ജീവന്‍ പണയം വെച്ചു കൊണ്ടുള്ള വൈക്കോല്‍ ലോറിക്കു മുകളിലിരുന്നുള്ള യാത്ര നിയന്ത്രിക്കുവാന്‍ പോലിസ് തയ്യാറായിട്ടില്ല. ജീവന് ഭീഷണിയാകുന്ന രീതിയില്‍ വൈക്കോല്‍ ലോറിക്കു മുകളിലിരുന്നുള്ള തൊഴിലാളികളുടെ യാത്ര കര്‍ശനമായി ഇല്ലാതാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here