കോട്ടയംകാരെ വലച്ച് റെയില്‍വേയും കെഎസ്ആര്‍ടിസിയും

0
6

കോട്ടയം: പാതയിരട്ടിപ്പിക്കലിന്റെ പേരില്‍ റെയില്‍വേയും, ഡീസല്‍ ദൗര്‍ലഭ്യതയില്‍ കെ. എസ്. ആര്‍. ടി. സിയും കോട്ടയം കാരെ ബുദ്ധിമുട്ടിലാക്കി.
റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണു പലര്‍ക്കും നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നത്. ഏറ്റുമാനൂര്‍, കുറുപ്പന്തറ, എന്നിവിടങ്ങളില്‍ നടക്കുന്ന പാതഇരട്ടിപ്പിക്കാന്‍ ജോലികളാണു യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ചത്.
കോട്ടയം വഴിയുള്ള കായംകുളം – എറണാകുളും പാസഞ്ചര്‍, കൊല്ലം – എറണാകുളം, എറണാകുളം – കൊല്ലം മെമു എന്നി ട്രെയിനുകള്‍ റദ്ദാക്കിയും ബുദ്ധിമുട്ടിപ്പിക്കലില്‍ പങ്ക് ചേര്‍ന്നു.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സമയങ്ങളില്‍ കോട്ടയം വഴി ട്രെയിനുകള്‍ കടത്തിവിടാതിരുന്നതും യാത്രാക്ലേശം വര്‍ദ്ധിപ്പിക്കാനിടയായി.
കെ. എസ്. ആര്‍. ടി. സിയും തങ്ങളുടെ പങ്ക് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ഏതാണ്ട് 40 ശതമാനത്തിനടുത്ത് ഷെഡ്യൂളുകള്‍ ദിവസവും ക്യാന്‍സല്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഡീസല്‍ക്ഷാമം തുടങ്ങി പല കാരണങ്ങളാലാണ് ബസുകള്‍ ഓട്ടം നിര്‍ത്തുന്നത്. കഴിഞ്ഞ ദിവസം മിന്നല്‍ പണിമുടക്കിന്റെ പേരില്‍ കോട്ടയത്തുകാരെ ആനവണ്ടിക്കാര്‍ വല്ലാതെ കുഴച്ചിരുന്നു. ആകെ താറുമാറായി കിടക്കുന്ന സ്റ്റാന്‍ഡു മുതല്‍ സകല ഗതികേടും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു കോട്ടയത്തുകാര്‍!

LEAVE A REPLY

Please enter your comment!
Please enter your name here