ചങ്ങനാശേരിയില്‍ യുവാവ് കഞ്ചാവുമായി പിടിയില്‍

0
18

ചങ്ങനാശ്ശേരി: എ.സി റോഡില്‍ പാറക്കല്‍ കലുങ്ക് ഭാഗത്ത് എസി കോളനിയില്‍ താമസിക്കുന്ന സുനിക്കുട്ടന്‍ (23) എന്നയാളെ ചങ്ങനാശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
ചങ്ങനാശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി ദിവാകരന് കിട്ടിയ രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 23 പൊതികളില്‍ ആയി 125 ഗ്രാം കഞ്ചാവുമായി പിടിയിലായത്. റെയ്ഡില്‍ പ്രീവന്റീവ് ഓഫീസര്‍ പി.എസ് ശ്രീകുമാര്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.ഉണ്ണികൃഷ്ണന്‍,പി.സജി പ്രദീപ്കുമാര്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍,ശിവാനന്ദ് എന്നിവര്‍ പങ്കെടുത്തു.
ചങ്ങനാശ്ശേരിയും പരിസരവും കേന്ദ്രമാക്കി ലഹരി മയക്കുമരുന്ന് വ്യാപാരികള്‍ പിടിമുറുക്കയിരിക്കുകയാണ്. പോലീസും എക്‌സൈസും അടിയന്തിര ശ്രദ്ധചെലുത്തണം

LEAVE A REPLY

Please enter your comment!
Please enter your name here