കോട്ടയം : കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. 20 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രാഥമിക രൂപരേഖ തയ്യാറാകുന്നു. തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ എന്‍ജിനീയറുടെ നേതൃത്വത്തിലാണ് രൂപരേഖയുടെ പ്രാഥമിക പഠനം നടത്തിയത്. കോട്ടയം റിയല്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഇടപെടല്‍. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് പണം അനുവദിച്ചത്.
യാത്രക്കാര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതിന് പദ്ധതിയുണ്ട്. എം. സി. റോഡില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ കോട്ടയത്തിന് ഒരു രണ്ടാം കവാടം ഗുസ്ഡ് ഷെഡ് റോഡില്‍ നിന്നും നിര്‍മ്മിക്കും. നിലവിലുള്ള മൂന്നു ഫ്‌ളാറ്റ്‌ഫോമുകള്‍ അഞ്ച് ഫ്‌ളാറ്റ്‌ഫോമുകളാക്കി ഉയര്‍ത്തി, സ്റ്റേഷനില്‍ നിലവിലുളള ഫുട്ട് ഓവര്‍ബ്രഡ്ജുകള്‍ വീതികൂട്ടി അഞ്ച് ഫ്‌ളാറ്റ്‌ഫേമുകളേയും തമ്മില്‍ ബന്ധിപ്പിച്ച് തീരുവന്തപുരം മോഡലിലാവും നിര്‍മ്മാണം നടപ്പിലാക്കുന്നത് ഫ്‌ളാറ്റ്‌ഫോമുകളുടെ പ്രതലം ആധുനിക ടൈലുകള്‍ പാകി മനോഹരമാക്കുവാനും പദ്ധതിയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള നിലവിലെ പില്‍ഗ്രിം സെന്ററിന്റെ രണ്ടാം നിലയില്‍ ഒരു പുതിയ ഹാള്‍ കൂടി നിര്‍മ്മിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. വിശ്രമമുറികളില്‍ കൂടുതല്‍ ശുദ്ധജലസൗകര്യവും, വാട്ടര്‍ കൂളറുകളും സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. ബുക്കിംഗ് കൗണ്ടറുകളും പ്രവേശന കവാടവും കൂടതുല്‍ ആധുനികവല്‍ക്കരിക്കുമെന്നും യാത്രക്കാര്‍ക്കായി കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും, ഡിസ്‌പ്ലേ ബോര്‍ഡുകളും, പാസഞ്ചേഴ്‌സ് സൗഹൃദ കൗണ്ടറുകളും, ടച്ച് സ്‌ക്രീനികളും സ്ഥാപിക്കുമെന്നും വികസന രേഖയില്‍ പറയുന്നു.
സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച് ഫുട് ഓവര്‍ബ്രിഡ്ജിന് സമീപത്തായി പുതിയ എസ്‌ക്കലേറ്ററുകള്‍ സ്ഥാപിക്കുകയും പ്രായമായവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി ലിഫ്റ്റ് സംവിധാനവും ഒരുക്കുവാനും പദ്ധതിയുണ്ട്. പാതയിരട്ടിപ്പിക്കല്‍ അടക്കം ജില്ലയില്‍ റെയില്‍വേക്ക് കോടികളുടെ വികസന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മേല്‍പ്പാല നിര്‍മ്മാണവും റെയില്‍വേ സ്റ്റേഷന്‍ഷന്‍ നവീകരണവും വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here