വനഭൂമിയില്‍ മേയാന്‍ വിട്ട പോത്ത് കിടാവുകള്‍ പാറക്കെട്ടില്‍ നിന്നും വീണ് ചത്തു.

0
12

ചെറുതോണി: വനഭൂമിയില്‍ മേയാന്‍ വിട്ട ആറ് പോത്ത് കിടവുകള്‍ പാറക്കെട്ടില്‍ നിന്നും വീണ് ചത്തു. കരിമണല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഡിറ്റ് ഫോറിലാണ് പോത്തുകിടാവുകള്‍ ചത്ത് കിടന്നത്. വനഭൂമിയിലെ പാറക്കെട്ടില്‍ നിന്നും നേര്യമംഗലം ഇടുക്കി റോഡിലേക്കാണ് കിടാവുകള്‍ വീണത്. കിടാവുകള്‍ക്ക് ആറ് മാസം പ്രായം ഉണ്ട്. പ്രദേശവാസിയായ കളത്തില്‍ ആന്റണി മാത്യൂവിന്റെതാണ് കിടാവുകള്‍. ചെന്നായയെ കണ്ട് ഓടിയതാവാം കിടാവുകള്‍ വീഴാന്‍ കാരണമെന്ന് കരുതുന്നതായി കരിമണല്‍ പോലീസ് പറഞ്ഞു. മേഖലയിലെ വന പ്രദേശങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന് നിരോധനമുള്ളതാണ്. ഇത് അവഗണിച്ച് വ്യാപകമായി നാട്ടുകാര്‍ മൃഗങ്ങളെ കാട്ടിലേക്ക് അഴിച്ചുവിടുന്നതായാണ് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here