അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കുട്ടികളില്‍ തക്കാളി പനി പടരുന്നു

0
363

ഉപ്പുതറ : അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ തക്കാളി പനി പടരുന്നു. കിഴക്കേമാട്ടുക്കട്ട, ചപ്പാത്ത്, മാട്ടുക്കട്ട പ്രദേശങ്ങളിലെ കുട്ടികളിലാണ് തക്കാളി പനി പടരുന്നത്.. . മാട്ടുക്കട്ട സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ‘പഠിക്കുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശിയായ കുട്ടിയിലാണ് ആദ്യം തക്കാളിപ്പനിയുടെ ലക്ഷണം കണ്ടത്. പിന്നീട് ഇതേസ്‌കൂളിലെ പല കുട്ടികളിലേക്കും രോഗം പടര്‍ന്നു .രോഗം ബാധിച്ച കുട്ടികളില്‍ പലര്‍ക്കും കടുത്ത പനിയും , ചുമയും, ഛര്‍ദ്ദിയും, വയറിളക്കവും ഉണ്ട്. ശരീരത്ത് മുഴുവന്‍ ചുവന്നു തുടുത്ത വലിയ കുരുക്കളും ഉണ്ട് . അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. നിലവില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാഞ്ചിയാര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ ചികിത്സയിലാണിവര്‍. ആന്റീ ബയോട്ടിക് മരുന്നുകളും, വിശ്രമവുമാണ് പ്രതിവിധി. തക്കാളിപ്പനിക്ക് പുറമെ വൈറല്‍ പനിയും പ്രദേശത്ത് പടരുന്നുണ്ട്. പനിയുടെ ലക്ഷണം കണ്ടാലുടന്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here