കുടിവെള്ള പദ്ധതികളേറെ കുടിക്കാന്‍ ഒരു തുള്ളിയില്ല

0
145

അടിമാലി: ജലനിധി പദ്ധതി ഉള്‍പ്പെടെ അരഡസനോളം കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ വലയുകയാണ് അടിമാലി ചില്ലിത്തോട് അബേദ്ക്കര്‍ കോളനിയിലെ കുടുംബങ്ങള്‍.
മഴവെള്ളം ശേഖരിച്ചുവച്ചാണ് ഈ കുടുംബങ്ങളിപ്പോള്‍ കുടിക്കാനും കുളിക്കാനുമുളള വെള്ളം കണ്ടെത്തുന്നത്.വേനല്‍ കനക്കുന്നതോടെ കോളനിക്ക് സമീപത്തെ പാറക്കുഴികളില്‍ നിന്നും വെള്ളം ശേഖരിച്ച് തലചുമടായി കൊണ്ടുവരണം. ചില്ലിത്തോട് പട്ടികജാതി കോളനിയിലേക്ക് വെള്ളമെത്തിക്കാന്‍ ലക്ഷങ്ങളാണു പാഴാക്കിയത്. പദ്ധതിനടപ്പാക്കിയതിലുള്ള അപാകമാണു പദ്ധതി പാളാന്‍ കാരണം. അടിമാലി ഗ്രാമപഞ്ചായത്തിലെ മൂന്നും എട്ടും വാര്‍ഡുകള്‍ ചേര്‍ന്ന പ്രദേശമാണ് ചില്ലിത്തോട് പട്ടികജാതി കോളനി.ഏകദേശം നാല് പതിറ്റാണ്ടോളമായി ഇവിടെ ജനവാസമാരംഭിച്ചിട്ട്.ആദ്യകാലത്ത് വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം ഈ കുടുംബങ്ങള്‍ക്ക് യഥേഷ്ടം ലഭിച്ചിരുന്നു.പിന്നീട് പദ്ധതി ജലനിധി ഏറ്റെടുത്തതോടെ എല്ലാം തകിടം മറിഞ്ഞു.കോളനിയിലെ കുടുംബങ്ങള്‍ ജലനിധിയിലേക്ക് പണമടച്ചെങ്കിലും വെള്ളം മാത്രം എത്തിയില്ല.കാലക്രമത്തില്‍ പൈപ്പുകള്‍ തുരുമ്പെടുത്ത് നശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here