വൃക്ക മാറ്റിവയ്ക്കാന്‍ 15 കാരന്‍ സഹായം തേടുന്നു

0
32

തൊടുപുഴ : നിര്‍ധന കുടുംബാംഗമായി 15 കാരന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു. കല്ലൂര്‍ക്കാട് തഴുവംകുന്ന് കിഴക്കേപുത്തന്‍പുരയില്‍ ബിജുവിന്റെ മകന്‍ ജോര്‍ജ് ടോം ആണ് ജീവന്‍ നിലനിര്‍ത്താന്‍ കാരുണ്യമതികളുടെ സഹായം തേടുന്നത്. 2015ല്‍ ടോമിന്റെ വൃക്ക മാറ്റിവച്ചിരുന്നു. അമ്മ ഡീനാറാണിയുടെ കിഡ്‌നി എടുക്കുന്നതിനുള്ള പരിശോധനയില്‍ അമ്മയ്ക്കും കിഡ്‌നി രോഗം കണ്ടെത്തിയതിനാല്‍ നടന്നില്ല.
കര്‍ഷകനായ ബിജുവിന് ഒന്നരയേക്കര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വീട്ടിലെ രണ്ടുപേരുടെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരേക്കര്‍ സ്ഥലം വില്‍ക്കേണ്ടിവന്നു. അവശേഷിക്കുന്ന അരയേക്കറിലെ വരുമാനംകൊണ്ടാണു രണ്ടുപേരുടെയും ചികിത്സയും ജീവിതചെലവും കഴിയുന്നത്. മകന് വീണ്ടും വൃക്ക മാറ്റിവയ്‌ക്കേണ്ടിവന്നതു കുടുംബത്തിനു താങ്ങാനാവുന്നില്ല. ജോര്‍ജ് ടോം രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. പരിശോധനയില്‍ വൃക്കകള്‍ തകരാറിലായതായി കണ്ടെത്തി. ഇപ്പോള്‍ ഡയാലിസിസ് നടത്തി്‌യാണു മുന്നോട്ടുപോകുന്നത്. ഇനിയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെയാണു സഹായം തേടുന്നത്.
ബിജു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ട് നമ്പര്‍ 50100003427838. ഐഎഫ്എസ്സി കോഡ് എച്ച്ഡിഎഫ്‌സി 0001302

LEAVE A REPLY

Please enter your comment!
Please enter your name here