സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; വിദ്യാര്‍ത്ഥികളില്‍ വേറിട്ട അനുഭവം

0
78

പുവാര്‍: അരുമാനൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികളില്‍ വേറിട്ട അനുഭവമായി മാറുകയായിരുന്നു.
ജനാധിപത്യ ‘ഭരണ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊളളുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഒക്‌ടോബര്‍ 22 ന് നടന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ തുടങ്ങി സാധാരണ ഇലക്ഷന്‍ പ്രക്രിയയില്‍ പിന്‍ തുടരുന്ന രഹസ്യ ബാലറ്റ് ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളും മാതൃകാപരമായി നിര്‍വഹിച്ചതും വിദ്യാര്‍ത്ഥികളില്‍ പഠന പ്രവര്‍ത്തനത്തിന്റെ ‘ഭാഗമാക്കിമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരായി വിദ്യാര്‍ത്ഥികള്‍ തന്നെ ചുമതലകള്‍ ഏറ്റെടുക്കുകയും ക്രമസമാധാനപാലനം എന്‍.സി.സി കേഡറ്റുകള്‍ നിര്‍വഹിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here