അളവു തൂക്ക ഉപകരണങ്ങളില്‍ ക്രമക്കേടുകള്‍ വ്യാപകം

0
629

ഉമേഷ്
പാറശ്ശാല: അളവു തൂക്ക ഉപകരണങ്ങളില്‍ ക്രമക്കേടുകള്‍ വ്യാപകം . പരിശോധനകളില്ലാതായതോടെ അളവ് തൂക്ക ഉപകരണങ്ങളില്‍ തട്ടിപ്പ് നടത്തുന്നത്. വഴി വാണിഭക്കാര്‍, ചന്തകളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി, ഇറച്ചി സ്റ്റാളുകള്‍ എന്നിവിടങ്ങളിലെ ത്രാസുകളില്‍ ഒരു കിലോക്ക് നൂറു മുതല്‍ ഇരുന്നൂറ് ഗ്രാം വരെ വ്യത്യാസം വരുന്നുണ്ട്. ചന്തകളില്‍ വില്‍പന കേന്ദ്രങ്ങളിലുള്ള ത്രാസുകളില്‍ ഭൂരിഭാഗവും സില്‍ ചെയ്തിട്ട് വര്‍ഷങ്ങളായവയാണ്. അളവ് തൂക്കവിഭാഗ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താത്തത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നു. പുലര്‍ച്ചെയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ചില കാറ്റ് ത്രാസുകളില്‍ ക്രമക്കേടുകള്‍ നടത്തുന്നത്. പാറശ്ശാല പുത്തന്‍കട ,കളിയിക്കാവിള, ഉദിയന്‍കുളങ്ങര, കന്നുമാമൂട്. തുടങ്ങിയ ചന്തകളിലും തൂക്കത്തില്‍ കൂടുതലായും കൃത്രിമം കാട്ടുന്നത്., കോല്‍ ത്രാസുകള്‍ മാറി ഇലക്ട്രോണിക് ത്രാസുകളായി മാറിയത് വ്യാപാരികള്‍ക്ക് കൃത്യമം കാണിക്കാന്‍ എളുപ്പമായി. അമ്പത് കിലോ ശേഷിയുള്ള ത്രാസ്സ് സീല്‍ ചെയ്യുന്നതിന് മൂന്നൂറ് രൂപയാണ് സര്‍ക്കാരിന് ഫീസ് നല്‌ക്കേണ്ടത്.സീലിംഗ് നടത്തുന്നതിന് വന്‍ തുകയാണ് കമ്പനിക്കാര്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്നതെന്ന് ആരോപണമുണ്ട്. തൂക്കത്തില്‍ ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടത്തുന്നത് ഇറച്ചിക്കടകളിലാണ്. ഇറച്ചി വാങ്ങുന്നതില്‍ വില കുറച്ച് നല്‍കിയശേഷം തൂക്കത്തിലാണിവര്‍ വെട്ടിപ്പ് നടത്തുന്നത്. പരിശോധനകള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ഉപഭോക്താവിന് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here