ബാലരാമപുരം മത്സ്യമാര്‍ക്കറ്റില്‍ കരാറുകാരന്റെ ഭീഷണി പിരിവ്; മത്സ്യക്കച്ചവടം റോഡില്‍

0
10

എല്‍.എസ് കൃഷ്ണകുമാര്‍
ബാലരാമപുരം: വര്‍ഷങ്ങളായി ബാലരാമപുരം മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നവര്‍ ഗുണ്ടാ പിരിവിനെ തുടര്‍ന്ന് വില്‍പ്പന റോഡിലാക്കി. വര്‍ഷങ്ങളായി വിഴിഞ്ഞത്തും പൂവ്വാറും എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള മത്സ്യ വില്‍പ്പനക്കാര്‍ മാര്‍ക്കറ്റിന് ഉള്ളിലാണ് മത്സ്യം കച്ചവടം ചെയ്തിരുന്നത്. മുമ്പ് പഞ്ചായത്തു കരാറുകാര്‍ക്ക് പിരിവിന് പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരുന്നു. പണം വാങ്ങിയാല്‍ രസീതും കൊടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം 10രൂപ മുതല്‍ 20 രൂപ വരെ ആയിരുന്നു ഒരോരുത്തരും കൊടുക്കേണ്ട തുക. ഇപ്പോള്‍ അതു കരാറുകാരന്‍ 100 ഉം 200ഉം 500 രൂപ വരെയാക്കിയിട്ടുണ്ട്.
പഞ്ചായത്തു അധികൃതരെ നിരവധി തവണ കരാറുകാരുടെ ഭീഷണി പിരിവ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇവരെ നിയന്ത്രിക്കാനുള്ള നടപടി പഞ്ചായത്തു അധികൃതരുടെ ഭാഗ ത്തു നിന്നും ഉണ്ടാകുന്നില്ല. ഗുണ്ടായിസത്തിലൂടെയാണ് പണ പിരിവ്. ഇവരെ ഭയന്ന് ഒരോരുത്തരായി റോഡിലേക്ക് ഇറങ്ങി റോഡരികില്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ്.ഇതോടെ ബാലരാമപുരത്തെ വാഹന യാത്ര ട്രാഫിക്ക് ദുരിതത്തിലാണ്. റോഡിലിറങ്ങിയിട്ടുള്ള കച്ചവടം , റോഡും പരിസരവും മലിനമാക്കി കൊണ്ടിരിക്കുന്നു.സമീപത്ത് ദുര്‍ഗന്ധം പടരുകയാണ് , ചന്തയ്ക്ക് ഉള്ളിലും ശുചികരണം നടക്കുന്നില്ല എന്നും അക്ഷേപം ഉണ്ട്. പഞ്ചായത്തു അധികൃതര്‍ അടിയന്തിരമായി പരിഹാരം കാണമെന്ന് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here