അഞ്ഞൂറിലേറെ വിഭവങ്ങളുമായി നാടന്‍ കാര്‍ഷിക ഭക്ഷ്യമേള വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി

0
52
പൂഴിക്കാട് ഗവ.യു.പി. സ്‌കൂളില്‍ നടന്ന ഭക്ഷ്യമേള ചിറ്റയംഗോപകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ഭക്ഷണങ്ങളുടെയും, വിളകളുടെയും, പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെയും, നേര്‍ക്കാഴ്ചയും,ആസ്വാദ്യതയുമൊരുക്കി പൂഴിക്കാട് ഗവ യു പി സ്‌കൂള്‍.സ്‌കൂളിലെ മുഴുവന് കുട്ടികളെയും, അധ്യാപകരെയും ഉള്‍പ്പെടുത്തിയ വിവിധ ഗ്രൂപ്പുകള്‍,വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ മേള എം എല്‍ .എ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

ജങ്കുഫുഡിന്റെയും, ഫാസ്റ്റ് ഫുഡിന്റെയും രുചിയറിഞ്ഞിരുന്ന നാവുകള്‍ക്ക് തങ്ങളുടെ പറമ്പില്‍ നിന്ന് ലഭിക്കുന്ന നാടന്‍ വിളകള്‍ കൊണ്ട് തയ്യാറാക്കിയ അഞ്ഞൂറിലധികം സ്വാദൂറും വിഭവങ്ങള്‍ രുചിക്കാന്‍ ഭക്ഷ്യമേള അവസരം നല്‍കി. വാഴക്കൂമ്പ് കട്‌ലറ്റ്, കൂവ കുറുക്ക്,കപ്പ ഉപ്പുമാവ്,മത്തങ്ങ പായസം, ചക്കക്കുരു പായസം,ഫാഷന്‍ഫ്രൂട്ട് ജ്യൂസ്,വിവിധ തരം സ്‌ക്വാഷുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ നിരന്നു.

പഴയകാല അളവുപാത്രങ്ങള്‍,അടിമരം,ആവണിപലക,അടപലക തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.കുട്ടികള്‍ തങ്ങളുടെ പറമ്പില്‍ കൃഷി ചേന,ചേമ്പ്, കാച്ചില്‍, കപ്പ, പച്ചക്കറികള്‍ എന്നിവ കാര്‍ഷിക വിള പ്രദര്‍ശനത്തിനായി എത്തിച്ചു.

വിജയന്‍ പച്ചവിനാല്‍(റിട്ട.പ്രൊഫ.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ്), ഓമനക്കുട്ടന്‍ (കാറ്ററിംഗ് സര്‍വീസ്,കുരമ്പാല), സത്യഭാമ (പ്രാഥമികാരോഗ്യ കേന്ദ്രം, പന്തളം) എന്നിവര്‍ ചേര്‍ന്ന് വിധി നിര്‍ണയം നടത്തി മത്സരാര്‍ത്ഥികളില്‍ നിന്ന് വിജയികളെ കണ്ടെത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, പ്രഥമാധ്യാപകനുമായിരുന്ന ടി.ജി ഗോപിനാഥന്‍ പിള്ള സമ്മാനദാനം നിര്‍വഹിച്ചു. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി കെ സതി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആനിജോണ്‍, പന്തളം മഹേഷ്,സീന ശ്രീലത,ആര്‍ ജയന്, സ്‌കൂള്‍ പ്രഥമാധ്യാപിക ബി വിജയലക്ഷ്മി,പി ടി എ പ്രസിഡന്റ് ബിജു, റെയ്ച്ചല്‍ തോമസ്, സ്റ്റാഫ് സെക്രട്ടറി കെ ജി സുജ എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here