മണപ്പുറം ഫിനാന്‍സിന്റെ എന്‍സിഡി ഇഷ്യൂ ആരംഭിച്ചു; 10.4% വരെ റിട്ടേണ്‍

0
18

കോട്ടയം: ആയിരം കോടി രൂപയുടെ എന്‍സിഡി (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍) ഇഷ്യുവുമായി സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സ്. ട്രാന്‍ജ് -1 ഇഷ്യൂ ഒക്ടോബര്‍ 24 ന് വിപണിയിലവതരിപ്പിച്ചു. നവംബര്‍ 22ന് സമാപിക്കും. ഡയറക്ടര്‍ ബോര്‍ഡ് അല്ലെങ്കില്‍ കമ്പനിയുടെ ഡിബഞ്ചര്‍ കമ്മിറ്റി എന്നിവയുടെ തീരുമാനത്തിന് വിധേയമായി സമയപരിധി നീട്ടാനോ ഇഷ്യൂ നേരത്തേ അവസാനിപ്പിക്കാനോ വ്യവസ്ഥയുണ്ട്. ട്രാന്‍ജ് -1 ഇഷ്യൂവിന്റെ അടിസ്ഥാന ഇഷ്യൂ 200 കോടി രൂപയായിരിക്കും.

എന്നാല്‍ അധികം അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ 800 കോടി രൂപ അധിക ഇഷ്യൂ നടത്തും. എന്‍സിഡി ബോണ്ടിന്റെ മുഖവില 1000 രൂപയാണ്. കമ്പനിയുടെ അഭിപ്രായത്തില്‍ ഇവ സുരക്ഷിതവും വില്പന നടത്തി പണമാക്കാവുന്നതുമാണ്. 10 ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇവയുടെ പലിശനിരക്ക് 9.6 ശതമാനം മുതല്‍ 10.4 ശതമാനം വരെയാണ്. 400 ദിവസം മുതല്‍ 2557 ദിവസം വരെ എല്ലാ സീരീസുകളിലുമുള്ള എന്‍സിഡികളുടെ ഏറ്റവും കുറഞ്ഞ അപേക്ഷ തുക 10,000 രൂപയാണ്. ആദ്യ അപേക്ഷകര്‍ക്ക് ആദ്യ അലോട്‌മെന്റ് ലഭിക്കും.

ഇഷ്യൂ ചെയ്യാനുദ്ദേശിക്കുന്ന എന്‍സിഡികള്‍ക്ക് കെയര്‍ റേറ്റിംഗ്സ് എഎ/സ്റ്റേബിള്‍ റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്സ് എഎ+/സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ട്രാന്‍ജ് 1 നവംബര്‍ 22, 2018ന് സമാപിക്കും. ഡയറക്ടര്‍ ബോര്‍ഡ് അല്ലെങ്കില്‍ കമ്പനിയുടെ ഡിബഞ്ചര്‍ കമ്മിറ്റി എന്നിവയുടെ തീരുമാനത്തിന് വിധേയമായി സമയപരിധി നീട്ടാനോ ഇഷ്യൂ നേരത്തെ അവസാനിപ്പിക്കാനോ വ്യവസ്ഥയുണ്ട.്

LEAVE A REPLY

Please enter your comment!
Please enter your name here