ഓണ്‍ലൈന്‍ തട്ടിപ്പ്; മൊബൈല്‍ ഫോണിനു പകരം മൂന്നു തവണയും കിട്ടിയത് ഡിറ്റര്‍ജന്റ് കേക്ക്

0
25

മുക്കം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. മുക്കത്തിനടുത്ത ആനയാംകുന്ന് സ്വദേശിയായ കുവപാറമ്മല്‍ ശ്രീനിവാസന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഫോണ്‍ കംപ്ലയിന്റായി തിരിച്ചയച്ചപ്പോള്‍ കിട്ടിയത് ഡിറ്റര്‍ജെന്റ് കേക്ക്. അതും ഒരു തവണയല്ല മൂന്ന് തവണ. കഴിഞ്ഞ ഡിസംബര്‍ മാസം അവസാനവാരത്തിലാണ് ശ്രീനിവാസന്‍ ‘നാപ്‌ടോള്‍ ‘ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ സൈ്വപ് കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണിനായി 3499 രൂപ നല്‍കി ബുക്ക് ചെയ്തത്. ജനുവരി ആദ്യവാരം തന്നെ ഫോണ്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തെ ഉപയോഗത്തിന് മുന്‍പ് തന്നെ ഫോണ്‍ കേടായി. ഇതോടെ ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചയച്ചങ്കിലും ലഭിച്ചത് ഒരു ഡിറ്റര്‍ജെന്റ് കേക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here