ജലനിധിയുടെ കുഴികള്‍ മരണക്കെണിയാവുന്നു

0
13

കല്‍പ്പറ്റ:ജലനിധിക്കു വേണ്ടി സംസ്ഥാന പാതയില്‍ പല ഭാഗങ്ങളില്‍ എടുത്ത കുഴികള്‍ വാഹന യാത്രക്കാര്‍ക്ക് മരണക്കെണിയാവുകയാണ്. തീര്‍ത്തും അശാസ്ത്രീയമായി എടുക്കുന്ന കുഴികള്‍ പിന്നീട് നല്ല നിലയില്‍ മൂടാതെ മണ്ണിട്ട് നിറച്ചത് മൂലം ഓരോ ദിവസവും ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെടൂയാണ്.പനമരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മരണക്കെണികളുള്ളത്.വന്‍കിട വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ലീഫ് പൊട്ടുന്നതും മറിയുന്നതും ഈ റൂട്ടില്‍ സാധാരണമാവുകയാണ് കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ്കുഴിയില്‍ തള്ളി കെ.എസ് ആര്‍ ടി സി ബസ്സ് മറിഞ്ഞ് ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണിവിടെ.

എന്നാല്‍ കുഴികളടക്കാന്‍ ഒരു സംവിധാനവും അധികൃതര്‍ ചെയ്യുന്ന മട്ടില്ല.രാത്രികാലങ്ങളില്‍ യാത്രാ നിരോധനമുള്ളതിനാല്‍ അയല്‍ സംസ്ഥാനത്തേക്കുള്ള വാഹനങ്ങളെല്ലാം കടന്നു പോകുന്നത് ഇതുവഴിയാണ്.ആറാം മൈല്‍ ഇറക്കത്തില്‍ മുരിക്കഞ്ചേരി കവല മുതല്‍ ഉള്ളിശ്ശേരി പള്ളിയുടെ മുന്‍വശം എന്നിവിടങ്ങളിലാണ് കൂറ്റന്‍ കിടങ്ങുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചരക്ക് കയറ്റി വരുന്ന വാഹനങ്ങള്‍ ലീഫ് സെറ്റുകള്‍ പൊട്ടി വഴിയില്‍ കുരുങ്ങുന്നതും പതിവാണ്.ജലനിധിയുടെ കരാറുകാരുടെ അനാസ്ഥയാണ് അശാസ്ത്രീമായി കുഴികളെടുത്ത് അപകടമൊരുക്കുന്നതിന് പ്രധാന കാരണം.വടക്കെ വയനാട്ടില്‍ പൊതുവെ പ്രളയത്തിനു ശേഷം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്.ഇതിനിടയിലാണ് കുനിന്‍മേല്‍ കുരുവായി ജലനിധിയുടെ വക റോഡുകളിലെ വന്‍കിടങ്ങുകള്‍ സമ്മാനിക്കുന്നത് കരാറുകാര്‍ തീര്‍ത്തും അശാസ്ത്രീയമായും തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത രീതിയിലുമാണ് പൈപ്പിടാന്‍ കുഴിയെടുക്കുന്നത്.ഇതു സംബന്ധിച്ച് പല തവണ പരാതി നല്‍കിയെങ്കിലും പൊതുമരാമത്തുവകുപ്പ് അധികൃതരും തിരിഞ്ഞ് നോക്കാറില്ല.തങ്ങള്‍ പണമടച്ചിട്ടുണ്ടെന്നും ബാക്കി ജോലികള്‍ ചെയ്യേണ്ടത് പൊതുമരാമത്തു വകുപ്പാണെന്നാണ് ഇവരുടെ ഭാഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here