കൽപ്പറ്റ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിപിഎ മ്മിനെ മുൾമുനയിൽനിറുത്തിയിരിക്കെ പുൽപ്പ ള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്

പ്രാദേശിക കോൺഗ്രസ് നേതാവും വായ്പാ തട്ടി പ്പ് കേസിലെ ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലാണുള്ളത്. ഈ കേസിൽ മുമ്പ് വിജിലൻസ് അറസ്റ്റ് ചെയ്ത കെപിസി സി മുൻ ഭാരവാഹിയും മുൻ ബാങ്ക് പ്രസിഡന്റുമായ കെ.കെ.എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ കൊല്ലപ്പള്ളി.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സജീവൻ ഇഡിയുടെ പിടിയിലായത്. സജീവനിൽ നിന്നു ല ജിക്കുന്ന മൊഴികൾ പ്രകാരം വയനാട്ടിലെ കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക് ഇഡിയുടെ പിടി വീഴുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സജീവനെ ഇഡി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ.

തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയെന്നാണ് കേസ്. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. എബ്രഹാമാണ് ഒന്നാം പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here