പെരുമഴ: കെഎസ് ഇ ബി ക്കു ചരിത്ര നേട്ടം; ഒഴുകിയെത്തിയത് റിക്കാര്‍ഡ് വെള്ളം

0
50

പി.ജെ.ജിജിമോന്‍

പീരുമേട് : കേരളത്തിലെ ഏറ്റവുംവലിയ ദുരന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രളയത്തില്‍ സംസ്ഥാനത്തിനു 31000 കോടിയുടെ നഷ്ട്ടം സംഭവിച്ചെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ യു.എന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മഴ റെക്കോഡ് തകര്‍ത്തപ്പോള്‍ കെഎസ് ഇ ബി ക്കു ചരിത്ര നേട്ടം.
ജലവൈദ്യുതപദ്ധതികളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത് ഈ കാലവര്‍ഷത്തിലാണ്..
ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 24 വരെ 10081.535 ദശലക്ഷം ( ഏകദേശം 1800 കോടി )യൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കുവാന്‍ ആവശ്യമായവെള്ളമാണ് അണകെട്ടുകളിലേക്കു ഒഴുകിയെത്തിയത് .
2007 ലാണ ്ഇതിനുമുന്‍പ് ഏറ്റവും കൂടുതല്‍ വെള്ളം ശേഖരിക്കപ്പെട്ടത്. അന്ന്, 7630.072 ദശലക്ഷംയൂണിറ്റ് വൈദ്യുദുതി ഉത്പാദിപ്പിക്കുവാന്‍ ആവശ്യമായവെള്ളമായിരുന്നു ലഭിച്ചത്.കഴിഞ്ഞ വര്‍ഷമാകട്ടെ ഈകാലയളവില്‍ 4301.691 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നുണ്ടായിരുന്നതിനേക്കാള്‍ രണ്ടരയിരട്ടിവെള്ളമാണ് നിലവിലുള്ളത്.
കാലവര്‍ഷാരംഭത്തിന്റെ തുടക്കത്തില്‍ പ്രധാന അണക്കെട്ടുകളില്‍ 983.687 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള വെള്ളമായിരുന്നു അവശേഷിച്ചിരുന്നത്. 4140.252 ദശലക്ഷംയൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കുവാന്‍ ആവശ്യമായവെള്ളം മാത്രമേഅണക്കെട്ടുകളിലാകെ സംഭരിക്കാനാകൂ .ഇതിനിടയില്‍ അണക്കെട്ടുകളില്‍നിന്നും ഇതുവരെ ഒഴുക്കികളഞ്ഞത ്5400 ദശലക്ഷം യൂണിറ്റ് വൈദുതി ഉല്പാദിപ്പിക്കുവാന്‍ ആവശ്യമായവെള്ളമാണ്.
കെ.എസ്.ഇ. ബി. ക്കു കീഴില്‍ 57 അണക്കെട്ടുകള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ട 16 അണക്കെട്ടുകളിലെ കണക്കുകള്‍ മാത്രമേ സീകരിച്ചിട്ടുള്ളു 1649 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കുന്ന കേരളത്തില്‍ ഈവര്‍്ഷം ലഭിച്ചത് 25 ശതമാനം അധികമഴയാണ്. മൊത്തം 3000 മില്ലി മീറ്ററോളം വരും .ഇതില്‍ ഇടുക്കിയും വയനാടും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 92 ശതമാനംഅധിക മഴയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here