ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ യുവാക്കളെ വാഹനം തടഞ്ഞു മര്‍ദിച്ചവശരാക്കി

0
4

കട്ടപ്പന: വാഹനം തടഞ്ഞു സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ഹര്‍ത്താല്‍ ചമഞ്ഞു വഴി തടഞ്ഞ 3 പേര്‍ തങ്ങളെ മര്‍ദ്ദിച്ചതായി സുവര്‍ണഗിരി ഓലിക്കര ജിന്‍സ് സാബു, വാഴവര എട്ടാംമൈല്‍ സ്വദേശി ഷെനറ്റ് ബെന്നി എന്നിവര്‍ പരാതി നല്കി.
ജോലി കഴിഞ്ഞ് ഷെനറ്റിനെ വീട്ടില്‍ വിടുന്നതിനായി ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മുളകരമേട്ടില്‍ എത്തിയപ്പോള്‍ മുന്നു പേര്‍ അടങ്ങുന്ന സംഘം വാഹനം തടയുകയും ഇന്നു ഹര്‍ത്താലാണെന്ന് പറയുകയും ചെയ്തു. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നത് എന്നു ചോദിച്ചപ്പോള്‍ ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണെന്നാണ് സംഘം നല്‍കിയ മറുപടിയെന്നും യുവാക്കള്‍ പറഞ്ഞു. അമിതമായി മദ്യപിച്ചിരുന്ന സംഘം തങ്ങളെ അസഭ്യം പറയുകയും രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണു പരാതി. ഷെനറ്റിനെ സമീപത്തെ കടയുടെ ഭിത്തിയില്‍ തലയിടുപ്പിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൂടാതെ ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ വരുത്തി. മര്‍ദനമേറ്റ വിവരം പരാതിപ്പെട്ടാല്‍ ജീവഹാനി വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. പരിക്കേറ്റ ഷെനറ്റും, ജിന്‍സും, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here