മംഗലം ഡാം ഉദ്യാന നവീകരണം ഇഴയുന്നു

0
12

വടക്കഞ്ചേരി: ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ ടൂറിസംമന്ത്രി നിര്‍മാണോദ്ഘാടനം നടത്തിയ മംഗലംഡാം ഉദ്യാനനവീകരണ വികസനപദ്ധതികള്‍ നടക്കുന്നത് ഒച്ചിഴയുന്ന മട്ടില്‍. നിര്‍മാണോദ്ഘാടനം നടന്ന് ആറുമാസം പിന്നിടുമ്പോള്‍ പണി ഏതാണ്ട് പൂര്‍ത്തിയായത് മഴമാപിനിക്കടുത്തെ വാഹനപാര്‍ക്കിംഗിനുള്ള കല്ലുകെട്ടല്‍ മാത്രം.

പൂട്ടിക്കിടക്കുന്ന കംഫര്‍ട്ട’് സ്റ്റേഷനു പിറകില്‍ കരിങ്കല്ലുകെട്ടി നിലം ലെവലാക്കുക മാത്രമാണ് ആറുമാസത്തിനുള്ളില്‍ ചെയ്ത പ്രവൃത്തി. ഓപ്പണ്‍ സ്റ്റേജിന്റെ സൈഡ് കെട്ടലും നടന്നിട്ടുണ്ട്. ഈ ചെറിയ വര്‍ക്കുകളുടെ പൂര്‍ത്തീകരണത്തിനുതനെന് ഇനി എത്രകാലം വേണ്ടിവരുമെന്ന് കണ്ടറിയണം.ഏറണാകുളത്തെ വാപ്പ്ക്കോസ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് 4.76 കോടി രൂപയുടെ നവീകരണപ്രവൃത്തികള്‍ നടത്തുന്നത്. അഡ്വഞ്ചര്‍ സ്പോര്‍ട്സ് ആന്‍ഡ് കിഡ്സ് പാര്‍ക്ക്, റോപ്പ് വേ, റോക്കിംഗ് ബോട്ട’്, ബാലന്‍സിംഗ് ബ്രിഡ്ജ് തുടങ്ങി അമ്പതോളം ചെറുതും വലുതുമായ പദ്ധതികളാണ് പൂര്‍ത്തിയാക്കാനുള്ള്.നവീകരണപ്രവൃത്തികളെല്ലാം ഒരുവര്‍ഷംകൊണ്ട് തന്നെ പൂര്‍ത്തിയാക്കാവുതേയുള്ളൂവെന്നാണ് അ്ന്ന നിര്‍മാണോദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.
ഇത്തരം നിരവധി ഉറപ്പുകള്‍ കേട്ടിട്ടുള്ള മംഗലംഡാമുകാര്‍ മന്ത്രിയുടെ പുതിയ ഉറപ്പു കുറച്ചെങ്കിലും നടപ്പാകുമെന്ന് പ്രതീക്ഷിച്ചതും തെറ്റി. പ്രകൃതി ഒരുക്കിതന്നിട്ടുള്ള ഡാമിലെ വിസ്മയകാഴ്ചകള്‍ പ്രയോജനപ്പെടുത്തി മംഗലംഡാം ടൂറിസം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നില്ലെന്ന ദുഃഖമാണ് മംഗലംഡാമുകാര്‍ക്ക്.ഇടയ്ക്കിടെ കോടികളുടെ കണക്ക് പറയുന്ന പദ്ധതികളും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള ഉദ്ഘാടനവും മാത്രമാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി മംഗലംഡാമില്‍ നടക്കുന്നത്. അഞ്ചുവര്‍ഷംമുമ്പ് നാലരകോടി രൂപ ചെലവഴിച്ച് ഉണ്ടാക്കിയ നവീകരണ പ്രവൃത്തികളെല്ലാം സംരക്ഷണമില്ലാതെ നശിച്ചു.കുട്ടികളുടെ പാര്‍ക്ക് നാഥനില്ലാത്ത മട്ടിലായി. ഇനി പാര്‍ക്ക് ഡാം സൈറ്റിലേക്ക് മാറ്റാനാണ് തീരുമാനം. പ്രവേശനഫീസ് കൊടുത്ത് ഡാമിലേക്ക് കടന്നാല്‍ പിന്നെ കുടിവെള്ളം കിട്ടാന്‍പോലും വഴിയില്ല. എവിടെയും പൊന്തക്കാടായതിനാല്‍ മൂത്രശങ്ക തീര്‍ക്കാന്‍ ബുദ്ധിമുട്ടില്ല.

എന്നാല്‍ സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും കഞ്ചാവിനു അടിമകളായവരും പ്രദേശത്ത് താവളമാക്കുന്നതിനാല്‍ സ്ത്രീകളുമായി വരുന്നവര്‍ ശ്രദ്ധിക്കണം.1956-ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ 98 ലക്ഷം രൂപ മാത്രം ചെലവഴിച്ച് നിര്‍മിച്ചതാണ് മംഗലംഡാം. ഡാം നിര്‍മാണത്തോടൊപ്പം മലമ്പുഴയെ വെല്ലുന്ന മനോഹരമായ പൂന്തോട്ടവും ദീപാലങ്കാരങ്ങളും പണി കഴിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ശേഷിപ്പുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here