അട്ടപ്പാടിയില്‍ ഒമ്മലയില്‍ മാവോവാദി സംഘമെത്തി പോസ്റ്ററൊട്ടിച്ചു

0
20
അട്ടപ്പാടി: ഒമ്മലയില്‍ മാവോവാദി സംഘമെത്തി. ഒമ്മല ബസ് വെയിറ്റിങ്ങ് ഷെഡ്ഡില്‍ പോസ്റ്ററുകള്‍ പതിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രിയ തടവുപുളളികളെ മോചിപ്പിക്കാന്‍ പോരാടുക. യു. പി. എ പോലുളള നിയമങ്ങള്‍ ഒഴിവാക്കാന്‍ പോരാടുക. സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്ക് മേല്‍ ചുമത്തിയ തെറ്റായ കേസുകള്‍ പിന്‍വലിക്കുക. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുപുളളികളായി നടത്തുക. അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കായി പോരാടി മരിക്കുന്ന മാവോയിസ്റ്റകള്‍ ദേശാഭിമാനികള്‍ എന്നാണ് പോസ്റ്ററില്‍ കൈകൊണ്ട് എഴുതിയിരിക്കുന്നത്. സി.പി.ഐ. (മവോയിസ്റ്റ്) ഭവാനി ദളത്തിന്റെ പേരിലാണ് ് പതിച്ചിരിക്കുന്നത്.
ഒരു മാസം മുമ്പാണ്  മാവോവാദി നേതവായ ദനേഷ് കുമാറിനെ അട്ടപ്പാടിയില്‍ നിന്ന് അറസ്റ്റ്‌ചെയ്തത്. ദനേഷ് കുമാറിനെ കൂടാതെ രൂപേഷ് ഭാര്യ ഷാന്‍ കാളിദാസ് തുടങ്ങിവരെയും പോലീസ് അറസ്റ്റടിയ്തിട്ടുണ്ട്. യു. പി. എ പോലുളള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മാേവാവാദികള്‍ക്കെതിരെ നിരവധി കേസുകളാണ് അഗളി, പുതൂര്‍, ഷോളയൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അട്ടപ്പാടി സൈലന്റവാലി ഇന്‍ഫര്‍മേഷന്‍ സെന്ററിനു തീയിട്ടു നശിപ്പിച്ചത്, വാഹനങ്ങള്‍ക്ക് തീയിട്ടത്, പോലിസിന് നേരെയുളള വനത്തിലെ വെടിവെപ്പ്, വനത്തിലെ ഭവാനി പുഴയില്‍ വെടിയേറ്റ് മരിച്ച മുക്കാലി ചിന്നപറമ്പ് സ്വദേശി ബെന്നിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളാണ് നിലവിലുളളത്. വെടിയേറ്റ് മരിച്ച ബെന്നിയുടെ കൊലപാതകം മാവോവാദികള്‍ നിഷേധിച്ചിട്ടുണ്ട്.  വനത്തിനോട് അനുബന്ധിച്ച് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ തോക്കുധാരികളായ മാവോവാദികള്‍ എത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here