മലമ്പുഴയില്‍ സന്ദര്‍ശകരെ ഭീഷണിപ്പെടുത്തി കവര്‍ച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍

0
8
മലമ്പുഴ: മലമ്പുഴയില്‍ എത്തുന്ന സന്ദര്‍ശകരെ ഭീഷണിപ്പെടുത്തി പണവും കൈവശമുള്ള വസ്തുക്കളും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍, കടുക്കാംകുന്ന് കാഞ്ഞിരക്കടവ് സ്വദേശികളായ കിരണ്‍, ജിനു എന്നിവരെയാണ് മലമ്പുഴ എസ് ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
ജിനുവിന്റെ പേരില്‍ നാലും കിരണിന്റെ പേരില്‍ ആറു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിനാണ് സംഭവം. മണ്ണാര്‍ക്കാട് നിന്നും മലമ്പുഴ കാറില്‍സന്ദര്‍ശിക്കാനെത്തിയവരെ ബൈക്കുകളിലെത്തിയ  തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കാല്‍ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തുവെന്നാണ് കേസ്. എസ് ഐ ശമീര്‍, എ എസ് ഐ വിജയരാഘവന്‍, പോലീസുകാരായ മനീഷ്, പ്രവീണ്‍, ഷാജു,സുജയ് ബാബു, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here