ആലടി- കുരിശുമല കുടിവെള്ള പദ്ധതിക്കു ഭരണാനുമതിയായി

0
12

ഉപ്പുതറ : ആലടി കുരിശു മല കുടിവെള്ള പദ്ധതിക്ക് 46.42 കോടി രൂപയുടെ ഭരണാനുമതിയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ് ബി യോഗത്തിലാണ് തീരുമാനമായത്. തോണിത്തടിയില്‍ പെരിയാറിനു കുറുകെ ചെക്ക്ഡാം ,350 എച്ച്.പി.യുടെ രണ്ടു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍, ഇടപ്പൂക്കളം, കവുന്തി, പുല്ലുമേട് നിര്‍മ്മലഗിരി എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്ക്, അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ പൈപ്പിടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അധികഫണ്ട് അനുവദിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലേയും, കട്ടപ്പന മുനിസിപ്പാലിറ്റിയിലേയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. 2000 ലാണ് പദ്ധതി തുടങ്ങിയത്. പല ഘട്ടങ്ങളിലായി ഫണ്ട് വര്‍ധിപ്പിക്കുകയും ചെയ്തു.

തോണിത്തടിയില്‍ പമ്പ് ഹൗസ്, കുരിശുമലയില്‍ ടാങ്ക്, കല്യാണത്തണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ബൂസ്റ്റര്‍ പമ്പ് ഹൗസ് എന്നിവയെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റിന് സ്ഥലം കിട്ടാതെ വന്നതോടെ 2008 ല്‍ പദ്ധതി ഉപേക്ഷിക്കാന്‍ വാട്ടര്‍ അതോരിറ്റി തീരുമാനിച്ചു. 23.7 കോടിയില്‍ 15.12 കോടി ചെലവഴിച്ച പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം വാര്‍ത്തയായതോടെ, അന്നത്തെ എം എല്‍ എ യാ യി രു ന്ന കെ.കെ.ജയചന്ദ്രന്‍ വിഷയം നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണു പദ്ധതിക്കു വീണ്ടും ജീവന്‍വച്ചത്. . ജില്ലാ കളക്ടര്‍ ഇടപ്പെട്ട് ട്രീറ്റ്‌മെന്റ് പ്ലാന്റിനും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും റവന്യൂ ഭൂമി ലഭ്യമാക്കി. ആറുമാസം മുന്‍പ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണവും പൂര്‍ത്തിയായി. എന്നാല്‍ വൈദ്യത ആവശ്യത്തിന് 2016ല്‍ ഒന്‍പതു കോടി രൂപ അനുവദിച്ചെങ്കിലും ഫണ്ട് വിനിയോഗിക്കാനാവാതെ ലാപ്‌സായതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

പെരിയാറില്‍ നീരൊഴുക്കു കുറയുന്ന വേനല്‍കാലത്ത് ആവശ്യത്തിനു വെള്ളം ലഭ്യമാക്കാന്‍ ചെക്ക്ഡാം ഉള്‍പ്പെടെയുള്ള അനുബന്ധ പദ്ധതികള്‍ക്കുകൂടി അനുമതി തേടുകയായിരുന്നു. ഇടപ്പുക്കുളത്ത് ടാങ്ക് പണിയാന്‍ എസ്റ്റേറ്റുകാരും, നിര്‍മ്മലഗിരിയില്‍ ടാങ്ക് പണിയാന്‍ സ്വകാര്യ വ്യക്തിയും സൗജന്യമായി സ്ഥലം നല്‍കി. കവുന്തിയില്‍ പഞ്ചായത്ത് സ്ഥലത്താണ് ടാങ്ക് പണിയുന്നത്. .2019 മാര്‍ച്ച് 31ന് മുന്‍പ് പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്ന് ഇ .എസ്.ബിജിമോള്‍ എം.എല്‍.എ യും, വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥരും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here