അപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

0
21

കുടയത്തൂര്‍ : കാഞ്ഞാറില്‍ ഉണ്ടായ ബൈക്ക് അപകയത്തില്‍ പരുക്കേറ്റു എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എബി.ടി.കുര്യന്‍(2)ന്റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. കൂലിപണിക്കാരനായിരുന്ന തുണ്ടത്തില്‍ കുര്യന്റെയും ്രേഗസിയുടെയും ഇളയമകനാണ് എബി. സുഹൃത്ത് അനന്ദുവിനോടൊപ്പം യാത്രചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞാറില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു അപകടത്തില്‍ പെടുകയായിരുന്നു. ഇരുവരെയും തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനന്ദു മരിക്കുകയായിരുന്നു. എബിയെ വിദഗ്ദചികിത്സയ്ക്കായി ഏറണാകുളം രാജഗിരി ആശുപത്രിയിലേയ്ക്കുമാറ്റിയിരിക്കുകയാണ്. ചികിത്സയ്ക്കായി 12 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിതാവ് കുര്യന്‍ രോഗിയായതിനാല്‍ ഏറെ നാളുകളായി ജോലിക്കൊന്നും പോകുന്നില്ല മാതാവ് ഗ്രേസി തൊഴിലുറപ്പ് ജോലിയില്‍ നിന്നു കിട്ടുന്ന തുച്ചമായ വേതനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞുകൂടുന്നത്. എബിയുടെ ചികിത്സ സഹായഫണ്ടിനായി ബന്ധു സജി ശേഖറിന്റെ പേരില്‍ പെരുവന്താനം സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 33069903918, ഐഫ്എസ് സി കോഡ് എസ്ബിഐഎന്‍0006459 ഫോണ്‍ 9497285744

LEAVE A REPLY

Please enter your comment!
Please enter your name here