പ്രളയനാളുകള്‍ മറികടന്ന് വീണ്ടും മണ്മില്‍ പൊന്നുവിളയിക്കാന്‍ ശരണ്യ

    0
    10

    കെ.എ.മായിന്‍കുട്ടി

    ആലുവ: പ്രളയം കവര്‍ന്ന നാളുകളെ അതിജീവിച്ച് ശരണ്യ വീണ്ടും കൃഷിയെ താലോലിക്കുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത്ശരണ്യ അദ്ധ്വാനിച്ചെടുത്ത ആയിരം വാഴകളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ച് പോയത്. കൃഷി നശിച്ച് പോയതില്‍ ദുഖമുണ്ടെങ്കിലും കൃഷിയില്‍ നിന്ന് പിന്നോട്ട് പോവാന്‍ ഈ മുപ്പത്തിരണ്ടുകാരിതയ്യാറല്ല. വാഴ കൃഷിയിടത്തോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ പാടത്ത് നെല്‍കൃഷി ഇറക്കിയിരിക്കുകയാണ് .

    വാഴകള്‍ നശിച്ച് പോയ സ്ഥലത്ത് വീണ്ടും നടുവാനുള്ള പണി തുടങ്ങി കഴിഞ്ഞു. ഇതിന് തൊഴിലുറപ്പ് കാരുടെ സഹകരണവുമുണ്ട് . കൃഷി രംഗത്ത് സജീവമായിട്ട് മൂന്ന് വര്‍ഷം ആയിട്ടുള്ളു എങ്കിലും കൃഷിയോടുള്ള താല്‍പര്യം ചെറുപ്പത്തിലേ തുടങ്ങിയതാണ് .ആലുവ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലാണ് ശരണ്യ പഠിച്ചത് .
    നഗര സഭയില്‍ നിന്ന് സ്‌കൂള്‍ വഴി വിതരണം ചെയ്യുന്ന പച്ചക്കറി വിത്തുകള്‍ ശരണ്യക്ക് കിട്ടിയിരുന്നില്ല .താമസം നഗര സഭ പരിധിയിലല്ല എന്നതാണ് കാരണം. എന്നാല്‍ കൂട്ടുകാരികളില്‍ നിന്ന് വിത്തുകള്‍ ചോദിച്ച് വാങ്ങി വീട്ടില്‍ കൊണ്ട് പോയി നട്ട് വളര്‍ത്തു മാ യി രു ന്നു.വീട്ടില്‍ ചെടികള്‍ പരിപാലിക്കുന്ന കാര്യത്തിലും സമയം കണ്ടെത്തുമായിരുന്നു. വെള്ളം കയറി വാഴ കൃഷി നശിച്ച് പോയപ്പോള്‍ 5 കുല കള്‍ നഷ്ടപ്പെടാതെ ലഭിച്ചിരുന്നു .അവ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കി.

    കൃഷി നാശത്തിന് സഹായം തേടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നു ശരണ്യ പറഞ്ഞു. കൃഷി രംഗത്തേക്ക് ഇറങ്ങിയ ശേഷം പച്ചക്കറി ,കപ്പ എന്നീ കൃഷി ക ളും ചെയ്തിട്ടുണ്ട് .എല്ലാം പാട്ടത്തിന് എടുക്കുന്ന ഭൂമിയിലാണ് .കൃഷിഭവനില്‍ നിന്ന് വേണ്ട സഹായവും പ്രോല്‍സാഹനവും ലഭിക്കുന്നതായി ശരണ്യ പറഞ്ഞു. സബ്‌സിയ ഡിയും ആത്മപദ്ധതിയില്‍ പ്പെടുത്തി സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. പെരിയാര്‍ വാലി കനാലില്‍ വെള്ളം തുറന്ന് വിട്ടാല്‍ പാടം വെള്ളത്തില്‍ മുങ്ങുമെന്ന ആശങ്കയുണ്ട്.. കുടുംബശ്രീ സി.ഡി.എസ്. അംഗമായ ശരണ്യ കുറച്ച് കാലം ജന മൈത്രി പോലീസിന്റെ സേവന കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. . ഭര്‍ത്താവ് സദാശിവന്‍ മസ്‌ക്കറ്റിലാണ് . എല്‍ .കെ .ജി .വിദ്യാത്ഥിനി സഫ് ത ഏക മകളാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here