ഏറ്റുമാനൂര്‍ നഗരസഭയില്‍ മുങ്ങിയ കവര്‍ വിവാദമായപ്പോള്‍ പൊങ്ങി

0
4

ഏറ്റുമാനൂര്‍: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ഡി.ശോഭനയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ തിരികെ ലഭിക്കുന്നതിന് ആറ് മാസം മുമ്പ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന് നല്‍കിയ ആശുപത്രി ബില്ലുകളാണ് പാസായി വന്നശേഷം നഗരസഭയില്‍നിന്ന് അപ്രത്യക്ഷമായത്. ബില്ലുകളടങ്ങിയ കവറാണ് കാണാതായത്. തുക പാസായിവരാന്‍ താമസമെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവ് നഗരസഭയില്‍ കൈപ്പറ്റിയിട്ടുള്ളതായി അറിയുന്നത്.

ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസില്‍ തിരക്കിയപ്പോഴാണ് ഒക്ടോബര്‍ ഒന്നിന് കവര്‍ സെക്രട്ടറി ഒപ്പിട്ട് വാങ്ങിയതായി അറിയുന്നത്. കവര്‍ കാണാതായ സംഭവത്തില്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ 27-ന് സെക്രട്ടറിയെയും സൂപ്രണ്ടിനെയും ധരിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെതന്നെ ഉത്തരവ് അടങ്ങിയ കവര്‍ കണ്ടെത്തി. നഗരസഭാ ഓഫീസില്‍ ലഭിക്കുന്ന തപാല്‍ നിയമപ്രകാരം രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്. എന്നാല്‍ ഈ കവര്‍ ലഭിച്ചത് രജിസ്റ്ററിലും ചേര്‍ത്തിട്ടില്ല.

ചണനൂല്‍ കെട്ടിയ നിലയിലാണ് 28-ന് കവര്‍ കണ്ടെത്തിയത്. ഇത് മറ്റെന്തെങ്കിലുമാവാമെന്ന് കരുതി ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ടേബിളില്‍ എത്തിക്കാതെ മാറ്റിവെച്ചതായിരിക്കാമെന്നുമാണ് ജീവനക്കാരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here