സ്വകാര്യ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി 8.5 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

0
4

മറയൂര്‍ : മറയൂര്‍ ടൗണിലെ സ്വകാര്യ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി 8.5 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങളില്‍ ഒരാളെ മറയൂര്‍ പൊലീസ് പിടികൂടി. കാന്തല്ലൂര്‍ കര്‍ശനാട് കാട്ടിപറമ്പില്‍ ഷണ്‍മുഖവേലി(40)നെയാണ് പിടികൂടിയത്. സഹോദരന്‍ ശക്തിവേല്‍ ഒളിവിലാണ്. മറയൂര്‍ ടൗണിലെ കെഎല്‍എം ബാങ്കിന്റെ മാനേജരുടെ പരാതിയിലാണ് നടപടി. വള, മാല, കൈ ചെയിന്‍ എന്നിവയായി 389 ഗ്രാം മുക്കുപണ്ടം ഫെബ്രുവരി മുതല്‍ പലതവണയായി ഷണ്‍മുഖവേലും ശക്തിവേലും ബാങ്കില്‍ പണയപ്പെടുത്തി 8,52 219 രൂപ തട്ടിയെന്നാണ് കേസ്.
ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയതുമില്ല. പിന്നീട് ബാങ്ക് ഓഡിറ്റേഴ്‌സിസിന്റെ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍, അഡീഷണല്‍ എസ്‌ഐ ടി ആര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here