കുമളിയില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍; കണ്ടില്ലെന്നു നടിച്ച് പൊലീസ്

0
2

കുമളി: കുമളിയിലും പരിസരങ്ങളിലെയും കേടതി വിധിയെ കാറ്റില്‍ പറത്തി ടിപ്പറുകളുടെ മരണപ്പാച്ചില്‍. നിരോധന സമയത്തെ ടിപ്പറുകളുടെ ഓട്ടം കണ്ടില്ലെന്ന് നടിച്ച് പോലീസ്.
ആനവിലാസം, വെള്ളാരംകുന്ന് മുരുക്കടി, കുമളി എന്നിവിടങ്ങളിലാണ് ടിപ്പറുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരി്ക്കുന്നത്. കോടതി വിധി അനുസരിച്ച് രാവിലെ 8 മണി മുതല്‍ പത്തു വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടുന്നതിനു വിലക്കുണ്ട്. ഇതനുസരിച്ചു പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് സമയം പോലീസ് പുന:ക്രമീകരിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഇത്തരത്തില്‍ കമ്മിറ്റികള്‍. പോലീസ് ഉദ്യോഗസ്ഥന്‍, സ്‌കൂള്‍ പ്രധിനിധികള്‍, ടിപ്പര്‍ ഉടമകള്‍, ക്വാറി ഉടമകള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കുമളിയിലെ കമ്മിറ്റിയുടെ തീരുമാനപ്രകാരം രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 5 മണി വരെയുമാണ് നിരോധനം. എന്നാല്‍ ഈ തീരുമാനങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ് ടിപ്പറുകള്‍ ഓടുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രദേശത്തുള്ളത്.കുട്ടികളുടെ യാ്ത്രാസമയത്താണ് അട്ടപ്പള്ളത്തെ സ്വകാര്യ ക്വാറിയില്‍ നിന്നും ടിപ്പറുകള്‍ എത്തുന്നത് . വെള്ളാരം കുന്നിലും അവസ്ഥ വിഭിന്നമല്ല. ആനവിലാസത്ത് ഒരു നേഴ്‌സറി സ്‌കൂളും രണ്ട് പ്രൈമറി സ്‌കൂളുകളും മാത്രമാണ് ഉള്ളത് .ഇവിടെയും കട്ടപ്പനയില്‍ നിന്നും എത്തുന്ന ടിപ്പറുകളുള്ളാണ് നിയമം തെറ്റിക്കുന്നത്.
പോലീസ് പരിശോധ കര്‍ശനമാക്കിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തടയിടുകയാണ് പതിവ്. ഇതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കൈറ്റം ചെയ്യുവാന്‍ ശ്രമിച്ച സംഭവും ഉണ്ടായി. പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇടപെടണമെന്നു ആവശ്യം ശക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here