കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം: നിയമ നടപടിക്ക് ബിജെപി’ തെളിവുണ്ടെന്ന് കോണ്‍ഗ്രസ്

0
4

പാലക്കാട്: അവിശ്വാസം പ്രമേയം പരാജയപ്പെടുത്താനായി ബി.ജെ.പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച ഡി.സി.സി പ്രസിഡന്റിനും നാല് കൗണ്‍സിലര്‍മാര്‍ക്കുമെതിരെ നിയമ നടപടിയെടുക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അവിശ്വാസ ചര്‍ച്ചയ്ക്ക് മുന്‍പ് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് പ്രമേയം പരാജയപ്പെട്ടതിനുശേഷം മാത്രം യു.ഡി.എഫ് ആരോപണവുമായി മുന്‍പോട്ടു വന്നതെന്നും, ഇതിനുപിന്നില്‍ പരാജയത്തിന്റെ ജാള്യതമറക്കാനുള്ള വ്യഗ്രതയാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സി.പി.എമ്മുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടില്‍ മനംമടുത്താണ് യു.ഡി.എഫ് കൗണ്‍സിലറായിരുന്ന വി.ശരവണന്‍ രാജവെച്ചതെന്ന് വ്യക്തമാണ്. യു.ഡി.എഫ് അംഗങ്ങള്‍ക്കിടയില്‍തന്നെ ഇതുസംബന്ധിച്ച അഭിപ്രായ ഭിന്നത ഉണ്ട്. ചില യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി ക്ക് രഹസ്യമായി പിന്തുണ പ്രഖ്യാപച്ചിരുന്നുവെന്നും പ്രമേയം പരാജയപ്പെട്ടതിനു ശേഷം ഇവര്‍ ഫോണിലൂടെയും നേരിട്ടും സന്തോഷം അറിച്ചുവെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു.

തെറ്റായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഉന്നയിച്ച ആരോപണം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം യു.ഡി.എഫിനുണ്ടെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. യു.ഡി.എഫിന് പിന്തുണപ്രഖ്യ്പിച്ച സി.പി.എം നയമില്ലാത്ത പാര്‍ട്ടിയായെന്നും യു.ഡി.എഫിന്റെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ സി.പി.എമ്മിനെ അധികാരത്തില്‍ കയറ്റാമെന്ന ധാരണ വരെ ഈ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഇനിയെങ്കിലും രാഷ്ട്രീയം മാറ്റിവച്ച് നഗരസഭയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും സി.പി.എമ്മും കൂടെ നില്‍ക്കണമെന്നും വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

നഗരത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വികസനപ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തിവരുന്നതെന്നും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ 10 കോടിയുടെ പദ്ധതിക്കും വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിനായുള്ള 5 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബി.ജെ.പി പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും മുനിസിപ്പല്‍ സ്റ്റാന്റിനടുത്തുള്ള സ്വകാര്യവ്യക്തികളുടെ കെട്ടിടം പൊളിച്ചുമാറ്റാത്തതിനു പിന്നിലെ അനാസ്ഥയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹിയറിങ്ങിന് ഉത്തരവിട്ടിട്ടുണ്ടായിരുന്നുവെന്നും ഇനി കോടതി നിര്‍ദേശമനുസരിച്ചേ മുന്നോട്ടുപോകാനാകു എന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. നഗരസ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, എസ്. ആര്‍. ബാലസുബ്രഹ്മണ്യം എന്നിവര്‍ പ്ത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

അതേസമയം, അവിശ്വാസം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചതിനെതിരെ ബി.ജെ.പി നിയമനടപടിക്കൊരുങ്ങുന്ന സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രജരണജാഥ അറിയിക്കുവാന്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വസ ചര്‍ച്ചയ്ക്ക് തലേദിവസം ബി.ജെ.പി കൗണ്‍സിലര്‍മാരെ സ്വാധീനിക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ നേടപടിക്കൊരുങ്ങിയാല്‍ നേരിടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here