കൂട്ടുകാരനെ കാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ

0
54

നെടുങ്കണ്ടം : സഹപാഠിയായ കൂട്ടുകാരനെ കാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കൂട്ടുകാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ. നെടുങ്കണ്ടം കോമ്പയാര്‍ മനക്കപ്പറമ്പില്‍ അമല്‍ ചാക്കോ (20) രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലാണ്. ചികിത്സാ ചിലവ് കണ്ടെത്താന്‍ അമല്‍ചാക്കോയുടെ നിര്‍ധന കുടുംബത്തിനു കഴിയാതെ വന്നതോടെയാണ് അമലിന്റെ സഹപാഠികളും,സുഹൃത്തുക്കളും അമലിനെ സഹായിക്കാന്‍ രംഗത്തുവന്നിരിക്കുന്നത്. അമലിന്റെ പിതാവ് ചാക്കോയും, അമ്മ ഏലിയാമ്മയും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. 4 സെന്റ്സ്ഥലവും വീടും മാത്രമാണുള്ളത്. കാലവര്‍ഷക്കെടുതിയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ചാക്കോയും കുടുംമ്പവും ദുരിതാശ്വാസക്യാമ്പില്‍ അഭയം തേടിയിരുന്നു. മകനെ ജീവിതത്തിലേക്ക് എങ്ങനെതിരികെയെത്തിക്കുമെന്ന് ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം. അമലിന്റെ നട്ടെല്ലിനുള്ളിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നതില്‍ മജ്ജ മാറ്റല്‍ ശസ്ത്രക്രിയ ആവശ്യമാണെും ഡോക്ടര്‍ അറിയിച്ചതോടെ ചികിത്സാചെലവ് കണ്ടെത്താന്‍ കുടുംബം നെട്ടോട്ടത്തിലാണ്. ഒരു ദിവസം മരുന്നു വാങ്ങാന്‍ 4000 രൂപയാണ് വേണ്ടത്. .അമലിന്റെ സുഹൃത്തുക്കള്‍ പണം സ്വരൂപിക്കുന്നതിനു വാട്‌സ്അപ്പ് കൂട്ടായ്മയുണ്ടാക്കി ഇതിനകം ഒരുലക്ഷം രൂപ വീട്ടുകാരെ ഏല്‍പിച്ചു. കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ 14 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. നെടുങ്കണ്ടം ദീപ്തി കോളജില്‍ ഹസ്വകാല പ്ലസ്ടു കോഴ്‌സ് പഠിക്കുന്നതിനിടെ 3 മാസം മുന്‍പാണ് അമലിനു കാന്‍സര്‍ രോഗം ബാധിച്ചതായി കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here