എ.എ.റഹീം സംസ്ഥാന സെക്രട്ടറി; എസ്.സതീശ് പ്രസിഡണ്ട്; ഡിവൈഎഫ്‌ഐ സമ്മേളനം സമാപിച്ചു

0
211

കോഴിക്കോട്: വര്‍ഗീയതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കുമെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ 14ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കടപ്പുറത്ത് വന്‍ ജനാവലിയോടെ അരങ്ങേറി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപി, മന്ത്രി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ദ്ദ പ്രതിനിധികളും നല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആറേമുക്കാല്‍ മണിക്കൂര്‍ പൊതുചര്‍ച്ചകള്‍ക്ക് ശേഷം സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുത്തു.ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡണ്ടായി എസ്.സതീശിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എന്‍.ഷംസീറും സ്ഥാനമൊഴിഞ്ഞു.

വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് 14-ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി വൈകിട്ട് കോഴിക്കോട്ട് നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here