കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ടെണ്ടര്‍ 26 വരെ നീട്ടി

0
72

കോഴിക്കോട്: കെ.എസ്. ആര്‍.ടി.സി ടെര്‍മിനലിലെ വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പിന് ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം പത്ത് ദിവസം കൂടി നീട്ടാന്‍ കെ.ടിഡി.എഫ്.സി തീരുമാനം. ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ മാത്രം പങ്കെടുത്തതിനാലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള ദിവസം നവംബര്‍ 26 വരെ നീട്ടുന്നത്.
ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം രണ്ട് കമ്പനികള്‍ മാത്രമായിരുന്നു നടപടികളില്‍ പങ്കെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും പത്ത് ദിവസം കൂടി നീട്ടി 26ന് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട ദിവസം അവസാനിക്കും.
ഇ-ടെന്‍ഡര്‍ വഴിയാണ് ടെന്‍ഡര്‍ വിളിക്കുന്നത്. കരാറില്‍ പങ്കെടുക്കുന്ന കമ്പനികളാണ് അടിസ്ഥാന വാടകയും നിക്ഷേപതുകയും വ്യക്തമാക്കേണ്ടത്. ടെര്‍മിനലിന്റെ ആദ്യ കരാര്‍ 2015 ല്‍ ആയിരുന്നു. മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക് അസോസിയേറ്റ്‌സ് എന്ന കമ്പനിയുമായിട്ടായിരുന്നു കരാര്‍ ഉറപ്പിച്ചത്. 50 കോടി നിക്ഷേപവും മാസം 50 ലക്ഷം വാടകയും നല്‍കാമെന്നായിരുന്ന കരാര്‍. എന്നാല്‍ കെട്ടിട പെര്‍മിറ്റിം വൈദ്യുതി ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കമ്പനി കരാറില്‍ നിന്ന് പിന്‍മാറുകയും ഹൈക്കോടതി ഇടപ്പെട്ട് കരാര്‍ റദ്ദാക്കുകയുമായിരുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കെ.ടി.ഡി.എഫ്.സി ടെന്‍ഡര്‍ വിളിക്കുന്നത്. മൂന്നരലക്ഷം ചതുരശ്ര അടി ഒറ്റ യൂണിറ്റായാണ് കരാര്‍ നല്‍കുന്നത്. 30 വര്‍ഷമാണ് കാലാവധി. 2009 ലായിരുന്നു മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണസംരംഭം. 65 കോടി രൂപ ചിലവില്‍ മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരുന്നു ഇതിന്റെ ഉല്‍ഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here