നായാട്ടു സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍

0
12

ആലത്തൂര്‍: നെല്ലിയാമ്പതി വനമേഖലയില്‍ നിന്ന് കാട്ടുപോത്തിനെ വെടിവെച്ച് വേട്ടയാടിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. അയിലൂര്‍ ഒലിപ്പാറ സ്വദേശിയായ അബ്ദുള്‍ റിഷാദ്(28), ഒലിപ്പാറ നേര്‍ച്ചപ്പാറ സണ്ണി ജോസഫ്(44), തോമസ് കുട്ടി(28), കുര്യാക്കോസ് (50) എന്നിവരെയാണ് നെന്മാറ വനം വകുപ്പ് അറസ്റ്റു ചെയതത്. ഇവരില്‍ നിന്ന് ലൈസന്‍സില്ലാത്ത തിരത്തോക്കും, കാട്ടുപോത്തിന്റെ കൊമ്പും ഇവരില്‍ നിന്ന് പിടികൂടി. നെല്ലിയാമ്പതി വനമേഖയിലെ നേര്‍ച്ചപ്പാറ വനമേഖലയിലാണ് ഒന്നര മാസം മുമ്പ് കാട്ടുപോത്തിനെ വേട്ടയാടി പിടികൂടിയത്. കാട്ടിനകത്തു നിന്ന് പാചകം ചെയ്യുകയും, ബാക്കി നശിപ്പിച്ചതായും കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ ശനിയാഴ്ച കാലത്താണ് ഇവരെ പിടികൂടിയത്. നെല്ലിയാമ്പതി റെയ്ഞ്ച്ഓഫീസര്‍ കെ.ആര്‍.കൃഷ്ണദാസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി.സുമേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവ്.കെ., ജിജി, നിതേഷ്, സുധീഷ്, മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. വൈകീട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here