റോഡപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ പുതുക്കി മോട്ടോര്‍ വാഹന വകുപ്പ്

0
17

കൊയിലാണ്ടി : മോട്ടോര്‍ വാഹന വകുപ്പ് വിവിധ സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ പുതുക്കി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗം ജോ.ആര്‍.ടി.ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ. സജുഎബ്രഹാം, എം.കെ.സുരേഷ് ബാബു, പി.സുനില്‍ കുമാര്‍, ടി.കെ.ദാസന്‍, ഹനീഷ് ദാസ്, എം.വി.ഐ.മാരായ ധനേഷ് കുമാര്‍, സുജിത്ത് വി.കണ്ണന്‍, ഇ.എസ്.ബിജോയ്, സനല്‍ കുമാര്‍ എഎന്നിവര്‍ സംസാരിച്ചു. അപകടങ്ങള്‍ കുറക്കുന്നതിന് വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മദ്യപിച്ചും ഉള്ള ഡ്രൈവിങ്ങും ഒഴിവാക്കണമെന്നും മോട്ടോര്‍ സൈക്കിളുകളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നും അതുവഴി റോഡുകള്‍ അപകടരഹിതമാവണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here