പൊന്‍കുന്നം യാത്രചെയ്തു വലഞ്ഞെത്തുന്ന തീര്‍ഥാടകര്‍ക്കു ചൂട് ചുക്കുകാപ്പിയുമായി പൊന്‍കുന്നത്തു ജനമൈത്രി പൊലീസിന്റെ സേവനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ആദ്യദിവസത്തെ ചുക്കുകാപ്പി വിതരണം പൊന്‍കുന്നം പുതിയകാവു ദേവസ്വത്തിന്റേതായിരുന്നു. ദേവസ്വം പ്രസിഡന്റ് ആര്‍.സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കി. ദിവസവും വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി കേന്ദ്രത്തിലുണ്ടാവും.
അപകടമൊഴിവാക്കി യാത്ര ചെയ്യുന്നതിനുള്ള നിര്‍ദേശവും പ്രാഥമിക സൗകര്യം ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളും ചുക്കുകാപ്പിക്കൊപ്പമുണ്ടാകും. പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും വ്യാപാരികളുടെയും ഓട്ടോ ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടെയാണ് സേവനകേന്ദ്രം 7ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.
ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എ.ആര്‍.സാഗര്‍, വാര്‍ഡംഗം ബിന്ദുസന്തോഷ്, എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, ഡിവൈഎസ്പി എസ്.മധുസൂദനന്‍, സിഐ കെ.ആര്‍.മോഹന്‍ദാസ്, പള്ളിക്കത്തോട് എസ്‌ഐ. എ. സി.മനോജ്കുമാര്‍, ജനമൈത്രി പിആര്‍ഒ എച്ച്. ഹാഷിം, പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആര്‍. സുകുമാരന്‍ നായര്‍, സുമേഷ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.പ്രസാദ് കണ്‍വീനറായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.