തൃക്കാര്‍ത്തിക വെള്ളിയാഴ്ച; കാര്‍ത്തിക ദീപങ്ങള്‍ തെളിയും

0
64

കോട്ടയം: വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക വെള്ളിയാഴ്ച, ക്ഷേത്രങ്ങളിലും ഹിന്ദുഭവനങ്ങളിലും, വ്യാപാരസ്ഥാപനങ്ങളിലും കാര്‍ത്തികദീപങ്ങള്‍ തെളിയും. മണ്‍ചിരാതുകളിലും , നെയ്‌വിളക്കുകളും തെളിയിച്ച് ആചാര്യ പെരുമ ഉയര്‍ത്തും. കുമാരനല്ലൂര്‍ ദേവിക്ഷേത്രം, വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളിലാണ് പ്രധാന ചടങ്ങുകള്‍.

കാര്‍ത്തിക ദര്‍ശനത്തിനൊരുങ്ങി കുമാരനല്ലൂര്‍ ക്ഷേത്രം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മുതലാണ് കാര്‍ത്തിക ദര്‍ശനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഊട്ടുപുരയില്‍ മഹാ പ്രസാദമൂട്ടിനുള്ള കറിക്കരിയല്‍ ആരംഭിച്ചു. ഡിജിപി ആര്‍ ശ്രീലേഖ ഭദ്രദീപം തെളിച്ചു. പകല്‍ രണ്ടിന് ഉത്സവനാളിലെ പ്രധാനമായ ഉത്സവബലി ദര്‍ശനം നടന്നു. വൈകിട്ട് ആറിന് ചുറ്റുവിളക്ക്, രാത്രി എട്ടിന് വേലവിളക്ക്, മീനപ്പൂര ദര്‍ശനം. രാത്രി 10 ന് ഭരണിവിളക്ക്, ഭരണിമേളം, ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ പഞ്ചാരിമേളം. അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കും. അരങ്ങില്‍ പകല്‍ രണ്ടിന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് അഞ്ചിന് കവിസദസ്സ്. ഡോ. രാജു വള്ളിക്കുന്നം അധ്യക്ഷനാവും. ആറിന് നാമസങ്കീര്‍ത്തനം, ഏഴിന് മോഹിനിയാട്ടം, 7.30ന് നൃത്തനൃത്യങ്ങള്‍, രാത്രി ഒമ്പതിന് വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കി കോട്ടയം സുരേഷ് നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യ. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാര്‍ത്തിക ദര്‍ശനം. 6.30ന് ആറാട്ടു കടവിലേക്കു എഴുന്നള്ളിപ്പ്, 8.30 ന് കാര്‍ത്തിക ആറാട്ട്, തുടര്‍ന്ന് തിരിച്ചെഴുന്നള്ളിപ്പ്. രാവിലെ ഒമ്പതു മുതല്‍ ദേവിവിലാസം എല്‍പി സ്‌കൂളില്‍ മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, ആറിനു തിരുവിഴ ജയശങ്കറിന്റെ നേതൃത്വത്തില്‍ നാദസ്വരം, രാത്രി എട്ടിന് വേല വിളക്ക്, സ്‌പെഷ്യല്‍ വേലകളി, രാത്രി 11.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. അരങ്ങില്‍ വൈകിട്ട് ഏഴിന് കോട്ടയം സുരേഷിന്റെ ഭക്തിഗാനമേള, എട്ടിന് സ്‌കൂള്‍ യുവജനോത്സവ വിജയികളുടെ നൃത്തനൃത്യങ്ങള്‍. 9.30 മുതല്‍ നീലമ്പേരൂര്‍ സുരേഷ്‌കുമാറും അനുപമ മേനോനും അവതരിപ്പിക്കുന്ന സോപാന ലാസ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here