35-ാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 30 മുതല്‍

0
3

കോട്ടയം: 35-ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള 30 മുതല്‍ ഡിസംബര്‍ 9വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനു വേണ്ടി സ്‌കൂള്‍ കുട്ടികള്‍ക്ക് 250 രൂപയുടെ സമ്മാനകൂപ്പണ്‍,രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമീണ വായനശാലകളെയും പുസ്തകപ്രേമികളെയും പ്രോത്സാഹിപ്പിക്കുവാന്‍ വായനാശാലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച വ്യക്തികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് അംഗീകാരവും നിരവധി പുസ്തകങ്ങളും നല്‍കും. പത്തുദിവസത്തെ സന്ദര്‍ശകരില്‍ നിന്നും 2പേരെ തിരഞ്ഞടുത്ത് ജോയ് ആലൂക്കാസ് നല്‍കുന്ന ബംബര്‍ സമ്മാനങ്ങളും നല്‍കുന്നു. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ഇത്തവണ മേളയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. 10 ദിവസവും പുസ്തകമേളയോടനുബന്ധിച്ച് സെമിനാറുകള്‍ സാഹിത്യ സംവാദങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍, പ്രമുഖ സാഹിത്യകാരന്മാരുടെ എന്റെ കഥ എന്റെ എഴുത്ത്, സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാസന്ധ്യകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here