കട്ടപ്പന യൂണിയന്‍ ബാങ്ക് ശാഖയില്‍ തീപിടുത്തം

0
14

കട്ടപ്പന: ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്ക് ശാഖക്കുള്ളില്‍ തീപിടുത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം വലിയ വാഹനം തട്ടി പ്രദേശത്തുള്ള വൈദ്യുതി ലൈന് കേടുപാട് സംഭവിച്ചിരുന്നു. തുടര്‍ന്ന് കേബിള്‍ വലിഞ്ഞ് ഷോര്‍ട്ടാടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം ഉണ്ടായ ഉടനെ ബാങ്കിംഗ് സെക്യൂരിറ്റി സിസ്റ്റം വഴി മാനേജരുടെ ഫോണിലേക്കും കട്ടപ്പന പോലീസ് സ്റ്റേഷനിലേക്കും അറിയിപ്പ് ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായ വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ കട്ടപ്പന ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി ബാങ്കിന് മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് തീയണച്ചത്. ബാങ്കിനുള്ളില്‍ പുക മൂലം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. തീപിടുത്തത്തെ തുടര്‍ന്ന് ബാങ്കിനുള്ളില്‍ ഒരു കമ്പ്യൂട്ടറും പ്രിന്ററും പൂര്‍ണമായും കത്തിനശിച്ചു കേടുപാടുകള്‍ സംഭവിച്ചു. ബാങ്കിനുള്ളില്‍ ഫയലുകള്‍ സുരക്ഷിതമാണ്. അപകടത്തെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതിബന്ധവും ഇന്റര്‍നെറ്റ് സംവിധാനവും പുന:സ്ഥാപിച്ചെങ്കിലും ഒരുദിവസത്തെ ബാങ്കിന്റെ പ്രവര്‍ത്തനം കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപത്തുള്ള ശാഖയിലേക്ക് മാറ്റിയിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here