മൂക്കുന്നിമലയിലെ ക്വാറിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരുക്ക്

0
27

നേമം: മൂക്കുന്നിമലയിലെ പാറ ക്വാറിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടുകൂടിയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം എന്നാണ് സൂചന. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്നില്‍ തീപിടിച്ചതാണ് അപകടമുണ്ടാകാന്‍ കരാണമായത്. സതേണ്‍ ഗ്രനൈറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് അപകടം നടത്തതെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. തൊഴിലാളിയായ രാജുവിനെ (52) നെയ്യാറ്റിന്‍കരയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്‍ പ്രകാരണാണ് ഒരാളെ കുറിച്ചുളള വിവരം ലഭ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here