തൃശൂരുകാരനായി ജയറാം; ലോനപ്പന്റെ മാമോദീസയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

0
4

ജയറാം നായകനാകുന്ന കുടുംബ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തൃശൂരെ ഒരു വാച്ച് മെക്കാനിക്കായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്നാ രേഷ്മ രാജനാണ് നായിക. വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. തന്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്ന ലോനപ്പന്‍. തിരിച്ചു വരവിനു ശേഷം ശക്തമായ സാന്നിധ്യമായി ശാന്തികൃഷ്ണയും ചിത്രത്തിലുണ്ട്.

ജയറാം, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കനിഹ, ശാന്തി കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അല്‍ഫോന്‍സ് ജോസഫാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

അങ്കമാലി, മഞ്ഞപ്ര തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here