ഏലപ്പാറയില്‍ ഭാര്യയെ കൊന്നു കെട്ടിത്തൂക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു

0
11
കൊലപാതക വിവരം അറിഞ്ഞു നാട്ടുകാര്‍ ലയത്തിലെത്തിയപ്പോള്‍

പീരുമേട് : ഏപ്പാറ ചെമ്മണ്ണില്‍ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി കെട്ടിതൂക്കി. മൊട്ടലയത്തില്‍ ഷേര്‍ലി(36) യാണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് ഭാഗ്യരാജിനെ (45)പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കൊലപാതകം. ഷേര്‍ലിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയശേഷം സാരിയില്‍ കെട്ടിതൂക്കുകയായിരുന്നു. ഷേര്‍ലിയും ഭര്‍ത്താവും വാഗമണ്‍ കണ്ണം കുളത്ത് നിന്ന് ചെമ്മണ്ണിലെത്തിയിട്ട് ആറ് മാസം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. ഭാഗ്യരാജ് വാഗമണ്ണിലെ ഓട്ടോഡ്രൈവര്‍ ആണ്. .കഴിഞ്ഞ സെപ്തംബര്‍ ഏഴിന് അപായപ്പെടുത്താന്‍ ശ്രമിക്കുകയും കഴുത്തിന് മുറിവേറ്റ ഷേര്‍ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പരിക്കേറ്റ ശാരീരിക വൈകല്യകാരണം ലയത്തിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു.സ്ഥിരമായി മദ്യപെച്ചെത്താരുള്ള ഭാഗ്യരാജ് കഴിഞ്ഞ രാത്രിയും ലയത്തത്തിലെത്തി കഴുത്തിന് കുത്തിപ്പിടിച്ച് കൊലചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ശ്രമം ഉപേക്ഷിച്ചു.

ഇന്നലെ വീണ്ടും സമീപത്തെ ലയങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണിക്ക് പോയസമയത്ത് എത്തി ഷേര്‍ലിയെ കൊലപ്പെടുത്തിയശേഷം കഴുത്തില്‍ സാരികെട്ടി അടുക്കളയില്‍ കെട്ടിതൂക്കുകയായിരുന്നു. തൊഴിലാളികള്‍ പണി കഴിഞ്ഞ ഉച്ചഭക്ഷണത്തിന് വന്നപ്പോഴാണ് കൊലചെയ്ത വിവിരം അറിയുന്നത്.

കൃത്യം കഴിഞ്ഞ് സ്ഥലം വിട്ടഭാഗ്യരാജിനെ ഏലപ്പാറയില്‍ വെച്ച് നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ് പി എന്‍ സി രാജ്‌മോഹന്‍ കട്ടപ്പന സിഐ അനില്‍കുമാര്‍ പീരുമേട് എസ് ഐ സുരേഷ്‌കുമാര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞിരപ്പിള്ളിക്കു കൊണ്ടുപോയി. രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here